2022 ഐപിഎല്‍ ആരംഭിക്കാനിരിക്കേ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയതായി അറിയിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയി. 2 കോടി രൂപക്കാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ് ഇംഗ്ലണ്ട് ഓപ്പണറെ സ്വന്തമാക്കിയത്. ബയോബബിളില്‍ രണ്ട് മാസം കഴിയണം എന്ന കാരണത്താലാണ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറാന്‍ ജേസണ്‍ റോയി തീരുമാനിച്ചത്.
അവസാനിച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്ന ജേസണ്‍ റോയി. 6 മത്സരങ്ങളില്‍ നിന്നും 2 അര്‍ദ്ധസെഞ്ചുറിയും ഒരു സെഞ്ചുറിയടക്കം 303 റണ്‍സാണ് നേടിയത്. ഇത് രണ്ടാം തവണെയാണ് ജേസണ്‍ റോയി ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നത്. 2020 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയെങ്കിലും വ്യക്തിപരമായ കാരണത്താല്‍ ഒഴിവായിരുന്നു.
മാര്‍ച്ച് 26 നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. മെയ്യ് 29 നാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. ജേസണ്‍ റോയിക്ക് പകരക്കാരനായി താരത്തെ ഗുജറാത്ത് തിരഞ്ഞെടുത്തട്ടില്ലാ. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാവാന്‍ വിക്കറ്റ് കീപ്പര്‍ താരം മാത്യൂ വേഡ് ടീമിലുണ്ട്.
ഇതിനു മുന്‍പ് ഗുജറാത്ത് ലയണ്‍സ് (2017) ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2018) സണ്‍റൈസേഴ്സ് ഹൈദരബാദ് (2021) എന്നീ ടീമുകളിലാണ് ജേസണ്‍ റോയി കളിച്ചട്ടുള്ളത്. 2021 ലെ ലേലത്തില്‍ ആരും തിരഞ്ഞെടുത്തില്ലെങ്കിലും മിച്ചല്‍ മാര്‍ഷിന്‍റെ പകരക്കാരനായിട്ടാണ് ടീമില്‍ എത്തിയത്. 13 മത്സരങ്ങളില്‍ നിന്നായി 129 സ്ട്രൈക്ക് റേറ്റില്‍ 329 റണ്‍സാണ് താരം നേടിയിരിക്കുന്നത്.