കുറച്ച് ദിവസങ്ങൾ കൊണ്ട് ക്രിക്കറ്റ് ലോകത്ത് സ്റ്റാറായി മാറിയ കാണികളിൽ ഒരാളാണ് ഡാനിയൽ ജാർവിസ് അഥവാ ജാർവോ ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മൂന്ന് മത്സരം പിന്നിട്ട് നിൽക്കുമ്പോൾ ഏറ്റവും അധികം വിമർശനവും ഒപ്പം ചില കയ്യടികളും നേടിയ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ ടീം ആരാധകനായ കാണിയാണ് ജാർവോ. ലോർഡ്‌സിലും ലീഡ്സിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയിടയിലേക്ക് ഇറങ്ങി ഗ്രൗണ്ടിലേക്ക് വന്ന ജാർവോക്ക് പൂർണ്ണ നിരാശ നൽകുന്ന ഒരു കടുത്ത നടപടിയാണ് ഇപ്പോൾ യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ബോർഡ് പ്രഖ്യാപിക്കുന്നത്. ടെസ്റ്റ് പരമ്പരക്കിടയിൽ ഇന്ത്യൻ ടീം ജേഴ്സി ധരിച്ച് സ്റ്റാറായി മാറിയ അദ്ദേഹത്തിന് വിലക്കും ഒപ്പം പിഴയുമാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെടുന്നത്
ഗ്രൗണ്ടിലേക്ക് വന്ന ജാർവോക്ക് കടുത്ത നടപടിയുടെ ഭാഗമായി ആജീവനാന്ത വിലക്കും ഒപ്പം പിഴ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.ഇതരത്തിൽ എല്ലാ മത്സരവും കാണുവാൻ എത്തുന്ന ചില കാണികൾ ഗ്രൗണ്ടിലേക്കിറങ്ങി വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ് എന്നും വിശദമാക്കുന്ന യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ഇനി ഈ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്ന സാഹചര്യം വിലക്കുകയാണിപ്പോൾ. ഏറെ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ഈ പ്രവർത്തി ചില വിമർശനങ്ങൾക്കും കാരണമായി മാറിയിരുന്നു. എന്താണ് ക്രിക്കറ്റ് താരങ്ങൾക്ക് ഇത്തരം ടെസ്റ്റ് മത്സരങ്ങളിൽ ലഭിക്കുന്ന സുരക്ഷ എന്നും പല മുൻ താരങ്ങൾ അടക്കം രൂക്ഷമായ ഭാഷയിൽ ചോദിച്ചിരുന്നു.അതേസമയം ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തുവാനായി തയ്യാറായിട്ടില്ല.കാണികളിൽ നിന്നും സംഭവിക്കുന്ന ഇത്തരം മോശമായ പെരുമാറ്റത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്
നേരത്തെ ലീഡ്സ് ടെസ്റ്റിൽ മൂന്നാം ദിനം ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ പെട്ടന്ന് പുറത്തായത്തിന് തൊട്ട് പിന്നാലെ ഇന്ത്യൻ ടീമിനായി ബാറ്റിങ് ചെയ്യാൻ ഗ്രൗണ്ടിൽ ഓടി എത്തിയ ജാർവോ എന്ന ആരാധകൻ ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ചിരുന്നു ഇന്ത്യക്കായി ബാറ്റിങ് ചെയ്യാൻ ബാറ്റ്‌സ്മാനായിട്ടാണ് എല്ലാ തയ്യാറെടുപ്പുകൾ നടത്തിയും മാസ്സ് എൻട്രി നടത്തിയത്.അദ്ദേഹത്തെ പിന്നീട് സെക്യൂരിറ്റികൾ എത്തി വളരെ അധികം ബലപ്രയോഗം നടത്തിയാണ് പിന്നീട് മൈതാനത്തിൽ നിന്നും മാറ്റിയത്.ഒരു ബാറ്റ്‌സ്മാനായി എത്തി ആരാധകരെ എല്ലാം ചിരിപ്പിച്ച ഇദ്ദേഹം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറി കഴിഞ്ഞിരുന്നു.