ടീം ഇന്ത്യയുടെ ആരാധകനായ ജാര്‍വോ, ഒരിക്കല്‍കൂടി സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ കടന്നു. ഇത്തവണ ബാറ്റ്സ്മാൻ കിറ്റ് ധരിച്ചായിരുന്നു ജാർവോയുടെ വരവ്. ഗ്രൗണ്ടിലേക്ക് കയറിയ ജാർവോയെ വലിച്ചിഴച്ചാണ് പുറത്ത് കൊണ്ടുപോയത്.
മത്സരത്തില്‍ രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷമാണ് ജാര്‍വോ ബാറ്റിംഗിനായി എത്തിയത്. വീരാട് കോഹ്ലിക്ക് പകരമായി സ്റ്റാന്‍സ് എടുക്കുകയും ചെയ്തു. ഉടന്‍ തന്നെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എത്തുകയും ജാര്‍വോയെ വലിച്ചിഴച്ച് കൊണ്ടുപോയി.
നേരെത്തെ ലോർഡ്സിൽ നടന്ന മത്സരത്തിനിടെ ഉച്ച ഭക്ഷണത്തിന് ശേഷം ഗ്രൗണ്ടിൽ ഇറങ്ങിയ ഇന്ത്യൻ താരങ്ങൾക്കൊപ്പം അതിക്രമിച്ച് കയറി ഇന്ത്യൻ താരം എന്ന നിലയിൽ സെക്യൂരിറ്റി ഗാർഡുകളോട് തർക്കിച്ചിരുന്നു.
മൂന്നാം ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചുനിന്ന രോഹിത്തും പൂജാരയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ രോഹിത്തിനെ (59) വിക്കറ്റിന് മുന്നില്‍ കുടുക്കി റോബിന്‍സണ്‍ ഇന്ത്യക്ക് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചു. അമ്പയറുടെ തീരുമാനം രോഹിത് റിവ്യു ചെയ്‌തെങ്കിലും രക്ഷയുണ്ടായില്ല