പരിക്കേറ്റ് വേദന സഹിച്ചും പന്തെറിയാന്‍ അവന്‍ എത്തി.

ഇന്ത്യക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് ജയിംസ് ആന്‍ഡേഴ്സണ്‍ കാഴ്ച്ചവയ്ക്കുന്നത്. 39 വയസ്സുകാരനായ ഈ പേസറിഞ്ഞു ഇതുവരെ തന്‍റെ ശക്തി നഷ്ടപ്പെടട്ടില്ലാ. ന്യൂബോളില്‍ എതിരാളികള്‍ വളരെ പേടിയോടെയാണ് ആന്‍ഡേഴ്സണിന്‍റെ പന്തുകള്‍ നേരിടുന്നത്.

virat kohli james anderson 16298905653x2 1

ഇപ്പോഴിതാ ജയിംസ് ആന്‍ഡേഴ്സണിന്‍റെ ക്രിക്കറ്റിനോടുള്ള കമിറ്റ്മെന്‍റെ് കാണിച്ചു തരുകയാണ് ഈ സംഭവം. മത്സരത്തില്‍ മൂന്നാം സ്പെല്‍ എറിയാന്‍ ജയിംസ് ആന്‍ഡേഴ്സണ്‍ എത്തി. 42ാം ഓവറില്‍ വെറ്ററന്‍ താരത്തിന്‍റെ പാന്‍റില്‍ ചോരയൊലിക്കുന്നത് കാണാമായിരുന്നു.

James Anderson

ഫീല്‍ഡിങ്ങിനിടെയാണ് ഈ പരിക്ക് ജയിംസ് ആന്‍ഡേഴ്സണിനു സംഭവിച്ചത്. എന്നാല്‍ ട്രീറ്റ്മെന്‍റ് ചെയ്യാതെ ജയിംസ് ആന്‍ഡേഴ്സണ്‍ ബോളിംഗ് തുടരുകയായിരുന്നു. നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ പൂജാരയുടെ വിക്കറ്റാണ് ജയിംസ് ആന്‍ഡേഴ്സണ്‍ നേടിയത്. ഈ സീരിസില്‍ 14 വിക്കറ്റുകളാണ് ജയിംസ് ആന്‍ഡേഴ്സണ്‍ നേടിയത്.

Previous articleആദ്യ വെടി പൊട്ടിച്ചു ബാബര്‍ അസം. പാക്കിസ്ഥാന്‍ ജയത്തോടെ തുടങ്ങും
Next articleഇതെന്താ രണ്ട് നിയമമോ ? ചോദ്യം ചെയ്ത് വീരാട് കോഹ്ലി