അനില്‍ കുംബ്ലയെ പിന്തള്ളി ജയിംസ് ആന്‍ഡേഴ്സണ്‍. അറിയാം റെക്കോഡുകള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു ഇംഗ്ലണ്ട് പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്സണ്‍. ഇന്ത്യന്‍ ഓപ്പണര്‍ കെല്‍ രാഹുലിനെ വീഴ്ത്തിയാണ് ജയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 620ാം വിക്കറ്റ് നേടിയത്.

162 മത്സരങ്ങളില്‍ ഇത്രയും വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്സണ്‍, 132 ടെസ്റ്റില്‍ 619 വിക്കറ്റ് നേടിയ അനില്‍ കുംമ്പ്ലെയാണ് മറികടന്നത്. 800 വിക്കറ്റ് നേടിയ മുരളീധരനും 708 വിക്കറ്റ് നേടിയ ഷെയിന്‍ വോണുമാണ് പട്ടികയില്‍ മുന്നിലുള്ള താരങ്ങള്‍.

ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസര്‍ എന്ന റെക്കോഡ് ജയിംസ് ആന്‍ഡേഴ്സണാണ്. 563 വിക്കറ്റ് നേടിയ ഗ്ലെന്‍ മഗ്രാത്താണ് ഇംഗ്ലണ്ട് പേസറുടെ പിന്നിലുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റാണ് ജയിംസ് ആന്‍ഡേഴ്സണ്‍ നേടിയത്. തകര്‍പ്പന്‍ തുടക്കം ലഭിച്ച ഇന്ത്യയെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഈ വെറ്ററന്‍ താരം ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. കെല്‍ രാഹുല്‍, പൂജാര, വീരാട് കോഹ്ലി, താക്കൂര്‍ എന്നിവരുടെ വിക്കറ്റാണ് ആന്‍ഡേഴ്സണ്‍ നേടിയത്.

Previous articleരോഹിത്തും രാഹുലും നേടിയത് ചരിത്ര നേട്ടങ്ങൾ :മുൻപ് ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല
Next articleസംഹാരതാണ്ടവമാടി ജസ്പ്രീത് ബൂംറ. സാം കറന് മറക്കാനാവാത്ത രാത്രി.