മഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല. അപൂര്‍വ്വ നേട്ടവുമായി ജലജ് സക്സേന.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ 400 വിക്കറ്റുകള്‍ തികച്ച് ജലജ് സക്സേന. ആഭ്യന്തര ക്രിക്കറ്റിലെ നിറസാന്നിധ്യമായ ജലജ് സക്സേന ഉത്തര്‍പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് ഈ നേട്ടത്തില്‍ എത്തിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റും 6000 റണ്‍സും നേടുന്ന ആദ്യ താരമാണ് ജലജ് സക്സേന.

ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ 37 കാരനായ ജലജ് സക്സേനക്ക് സാധിച്ചട്ടില്ലാ. ജലജിന്‍റെ നേട്ടത്തിനു പിന്നാലെ ഇത് അനുസ്മരിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കുറിച്ചത് ഇങ്ങനെയാണ്. മഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല,പക്ഷെ അതുകൊണ്ട് അവരുടെ മഹത്വം ഇല്ലാതാവുന്നില്ല

2005 ല്‍ മധ്യപ്രദേശിനായി അരങ്ങേറ്റം കുറിച്ച ജലജ് സക്സേന 2016-17 സീസണില്‍ കേരളത്തിലേക്ക് എത്തുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറില്‍ 14 സെഞ്ചുറികളും 33 അര്‍ധസെഞ്ചുറികളും‍ ഉള്‍പ്പെടെ 33.97 ശരാശരിയില്‍ 6795 റണ്‍സാണ് ജലജ് സക്സേനയുടെ നേട്ടം.

Summary : Jalaj Saxena becomes the only player to score 6000 runs and take 400 wickets in the Ranji Trophy.

Previous articleഓസീസിനെതിരെ രോഹിത് മൂന്നാം നമ്പറിൽ കളിക്കണം. ഓപ്പണിങ്ങിൽ അവനെത്തണം. പാക് താരം പറയുന്നു.