ജേക്കര്‍ അലി പേടിപ്പിച്ചു. ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കക്ക് വിജയം.

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി20 യില്‍ വിജയവുമായി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനു നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സില്‍ എത്താനാനാണ് കഴിഞ്ഞത്. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ബംഗ്ലാദേശ് താരം ജേക്കര്‍ അലിക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ലാ.

അവസാന ഓവറില്‍ 12 റണ്‍ വേണമെന്നിരിക്കിയ ഷനക, റിഷാദ് ഹുസൈനെയും ജേക്കര്‍ അലിയേയും പുറത്താക്കി ശ്രീലങ്കക്ക് വിജയം നല്‍കി. അവസാന പന്തില്‍ 5 റണ്‍ വേണമെന്നിരിക്കെ ടസ്കിന്‍ അഹമ്മദിനു ഒരു റണ്‍ മാത്രമാണ് നേടാനായത്.

jaker ali

68 ന് 4 എന്ന നിലയില്‍ നിന്നും മഹ്മുദ്ദുള്ളയുടേയും (31 പന്തില്‍ 54) ജേക്കര്‍ അലിയുടേയും കൂട്ടുകെട്ടാണ് വിജയത്തിന് അടുത്ത് എത്തിച്ചത്. ജേക്കര്‍ അലി 34 പന്തില്‍ 4 ഫോറും 6 സിക്സുമായി 68 റണ്‍സാണ് നേടിയത്. ശ്രീലങ്കക്കായി ആഞ്ചലോ മാത്യൂസ് 2 വിക്കറ്റ് പിഴുതു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി സമരവിക്രമ (61) ടോപ്പ് സ്കോററായി. കുശാല്‍ മെന്‍ഡിസും (59) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ചരിത് അസലങ്കയുടെ ഫിനിഷിങ്ങാണ് ശ്രീലങ്കയെ 200 കടത്തിയത്. 21 ബോളില്‍ 6 സിക്സ് സഹിതം 44 റണ്‍സാണ് അസലങ്ക സ്കോര്‍ ചെയ്തത്.

മാര്‍ച്ച് 6 നാണ് രണ്ടാം മത്സരം.