ജയ്സ്ബോള്‍ വീണ്ടും. രാജ്കോട്ടില്‍ തകര്‍പ്പന്‍ സെഞ്ചുറി. ഇന്ത്യ വമ്പന്‍ ലീഡിലേക്ക്

jaiswal rajkot test

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി സ്വന്തമാക്കി യുവതാരം ജയസ്വാൾ. മാസും ക്ലാസും കലർന്ന ഒരു വെടിക്കെട്ട് ഇന്നിങ്സിലൂടെയാണ് ജയസ്വാൾ മത്സരത്തിൽ സെഞ്ച്വറി നേടിയത്. 122 പന്തുകൾ നേരിട്ടയിരുന്നു ജയസ്വാളിന്റെ ഈ തകർപ്പൻ സെഞ്ച്വറി.

മത്സരത്തിൽ ഇന്ത്യയെ ശക്തമായ നിലയിൽ എത്തിക്കാൻ ജയസ്വാളിന്റെ ഈ വെടിക്കെട്ട് ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. മുൻപ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ജയസ്വാൾ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ശേഷം ഈ യുവതാരം തന്റെ ഫോം തുടരുന്നതിന്റെ സൂചനകളാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ 126 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ വളരെ പതിഞ്ഞ താളത്തിലാണ് ജയസ്വാൾ കളിച്ചത്. ഒരു വശത്ത് രോഹിത് ശർമ വെടിക്കെട്ട് തീർത്തപ്പോൾ മറുവശത്ത് ജയസ്വാൾ പതിയെ സ്കോറിങ് ചലിപ്പിച്ചു. അതിനാൽ തന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറിയാണ് ഈ യുവതാരം കളിച്ചത്. നേരിട്ട ആദ്യ 75 പന്തുകളിൽ 35 റൺസ് മാത്രമായിരുന്നു ജയസ്വാൾ നേടിയത്. എന്നാൽ പിന്നീടങ്ങോട്ട് കാണാൻ സാധിച്ചത് ജയസ്വാളിന്റെ ഒരു ട്വന്റി20 മോഡലാണ്.

See also  സഞ്ജുവിന്റെ ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ഡുപ്ലെസിസ് പറയുന്നു.

തനിക്ക് എതിരെ വന്ന മുഴുവൻ ബോളർമാരെയും ബൗണ്ടറികൾ പറത്തി ജയ്‌സ്വാൾ ആടി തിമിർത്തു. 80 പന്തുകളിൽ തന്നെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാൻ ജയസ്വാളിന് സാധിച്ചു. ശേഷവും ജയസ്വാൾ ആക്രമണം അവസാനിപ്പിച്ചില്ല. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരാണ് യഥാർത്ഥത്തിൽ ജയസ്വാളിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞത്. ഒരുവശത്ത് ഗില്‍ ഒരു ടെസ്റ്റ് മത്സരത്തിന്റെ രീതിയിൽ കളിച്ചപ്പോൾ ജയസ്വാൾ അതിന് ശ്രമിച്ചിരുന്നില്ല. തനിക്ക് സ്കോർ ചെയ്യാൻ ലഭിച്ച അവസരങ്ങളിലൊക്കെയും ജയസ്വാൾ റൺസ് കണ്ടെത്തി. ഇങ്ങനെ 122 പന്തുകളിൽ ഈ യുവതാരം തന്റെ സെഞ്ച്വറി പൂർത്തീകരിക്കുകയായിരുന്നു.

jaiswal vs england

ജയസ്വാളിന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. 9 ബൗണ്ടറി കളും 5 പടുകൂറ്റൻ സിക്സറുകളുമാണ് ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ ഇന്നിങ്സോടെ ഒരു വലിയ റെക്കോർഡ് സ്വന്തം പേരിൽ ചേർക്കാനും ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും വേഗതയിൽ മൂന്ന് ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കുന്നത് താരം എന്ന റെക്കോർഡിൽ സേവാഗിനും സഞ്ജയ് മഞ്ജരേക്കറിനും ഒപ്പമെത്താൻ ജയ്സ്വാളിന് സാധിച്ചു. ഇതുവരെ 13 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ജയസ്വാൾ 62.25 എന്ന ഉയർന്ന ശരാശരിയാണ് പുലർത്തുന്നത്.

Scroll to Top