റൺനേട്ടത്തിൽ കോഹ്ലിയെ മറികടന്ന് ജയസ്വാൾ. ഇംഗ്ലണ്ടിനെതിരെ അത്യുഗ്രൻ റെക്കോർഡ്.

jaiswal fifth test

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് യുവതാരം ജയസ്വാൾ. ഇന്ത്യക്കായി ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരങ്ങളുടെ ക്ലബ്ബിൽ സ്ഥാനം പിടിക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്.

നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ 712 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യക്കാരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തെത്താൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയെ മറികടന്നാണ് ജയസ്വാൾ ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഈ ലിസ്റ്റിൽ ഏറ്റവും മുൻപിലുള്ളത് ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്കറാണ്.

1971ൽ ഗവാസ്കർ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ 774 റൺസായിരുന്നു നേടിയത്. 1978ല്‍ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 732 റൺസും സ്വന്തമാക്കാൻ ഇന്ത്യയുടെ ലജന്റിന് സാധിച്ചു. ഗവാസ്കർക്കുശേഷം മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ജയ്‌സ്വാൾ എത്തിയിരിക്കുന്നത്.

2014ൽ ഓസ്ട്രേലിയക്കെതിരെ 692 റൺസ് സ്വന്തമാക്കിയ വിരാട് കോഹ്ലിയെ മറികടന്നാണ് ജയസ്വാളിന്റെ ഈ കുതിപ്പ്. ജയസ്വാളിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ് മത്സരത്തിലെ പ്രകടനത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റു ചില റെക്കോർഡുകളും തകർത്തറിയാൻ ജയസ്വാളിന് സാധിച്ചു.

See also  പന്തിന് പരിക്ക്, തിരിച്ചടി. ലോകകപ്പ് മോഹങ്ങൾ തുലാസിൽ. വെളിപ്പെടുത്തി മുൻ താരം.
414665e9 6daa 442c 85a2 9456add7115a

ഒരു ടെസ്റ്റ് പരമ്പരയിൽ 700 റൺസിലധികം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി ജയസ്വാൾ മാറുകയുണ്ടായി. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 1000 റൺസ് പൂർത്തീകരിക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും ജയസ്വാൾ സ്വന്തമാക്കി. കേവലം 16 ഇന്നിംഗ്സുകളിൽ നിന്നാണ് ജയസ്വാൾ തന്റെ ടെസ്റ്റ്‌ കരിയറിലെ 1000 റൺസ് പൂർത്തീകരിച്ചത്. 14 ഇന്നിംഗ്സില്‍ നിന്നും ഈ നേട്ടം കൈവരിച്ച വിനോദ് കാംബ്ലിയാണ് ഒന്നാമത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇതുവരെ വമ്പൻ സിക്സറുകൾ നേടിയാണ് ജയസ്വാൾ മികവ് പുലർത്തിയത്. ഇതുവരെ 9 ഇന്നിങ്സുകളിൽ നിന്ന് 26 സിക്സറുകൾ സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ഇതോടെ ഒരു ടീമിനെതിരെ ഏറ്റവുമധികം ടെസ്റ്റ് സിക്സറുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ ബാറ്റർ എന്ന ബഹുമതിയും ജയസ്വാളിനെ തേടിയെത്തി.

സച്ചിൻ ടെണ്ടുൽക്കറെയും രോഹിത് ശർമയേയും മറികടന്നാണ് ഈ റെക്കോർഡ് ജയസ്വാൾ സ്വന്തമാക്കിയത്. മത്സരത്തിൽ എന്തായാലും ഇന്ത്യയ്ക്ക് മികച്ച ഒരു തുടക്കം നൽകാനും ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ 58 പന്തുകൾ നേരിട്ട് ജയസ്വാൾ 57 റൺസാണ് നേടിയിരിക്കുന്നത്.

Scroll to Top