31 പന്തുകളിൽ 60 റൺസ്. ബൗണ്ടറി മഴ പെയ്യിച്ച് ജെയിസ്വാൾ താണ്ഡവം.

ഗുവാഹത്തിയിൽ ജയിസ്വാളിന്റെ വമ്പൻ താണ്ഡവം. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി ബോളർമാരെ തുടർച്ചയായി ബൗണ്ടറികൾ കടത്തിയാണ് ജെയിസ്വാൾ മത്സരത്തിൽ നിറഞ്ഞാടിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രീസിലെത്തിയ ആദ്യ ബോൾ മുതൽ ജയിസ്‌വാൾ അടിച്ചു തകർത്തു. ഇന്നിംഗ്സിലെ ആദ്യ മൂന്നു പന്തുകളും ഖലീൽ അഹമ്മദിനെ ബൗണ്ടറി കടത്തിയാണ് ജെയിസ്വാൾ ആരംഭിച്ചത്. ശേഷം ബൗണ്ടറി വേട്ട തുടർന്നുകൊണ്ടേയിരുന്നു. മത്സരത്തിന്റെ ആദ്യ ഭാഗങ്ങളിൽ തന്നെ ഡൽഹിക്ക് ഉത്തരം മുട്ടുന്നതും കാണാൻ സാധിച്ചു.

image

ജയിംസ്വാളിന്റെ ഈ വെടിക്കെട്ടിൽ ഡൽഹി സ്കോർ കുതിക്കുകയായിരുന്നു. ജെയിസ്വാളിനൊപ്പം ബട്ലറും അടിച്ചു തൂക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ നാലോവറുകളിൽ തന്നെ 50 റൺസ് തികച്ചു. പവർപ്ലെയിൽ പൂർണമായും ജയിസ്വാളിന്റെ നിറഞ്ഞാട്ടം കാണാൻ സാധിച്ചിരുന്നു  മത്സരത്തിൽ 26 പന്തുകൾ നേരിട്ടായിരുന്നു ജെയിസ്വാൾ തന്റെ അർത്ഥസെഞ്ചുറി പൂർത്തീകരിച്ചത്. ഇതിനുശേഷവും ഡൽഹി ബോളർമാരെ ജെയിസ്വാൾ പഞ്ഞിക്കിട്ടു.

ജോസ് ബട്ലറുമൊപ്പം ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ടാണ് ജെയിസ്വാൾ കെട്ടിപ്പടുത്തത്. ഇതിനുശേഷം ഒമ്പതാം ഓവറിലായിരുന്നു ജെയിസ്വാൾ കൂടാരം കയറിയത്. മുകേഷ് കുമാർ എറിഞ്ഞ ബൗൾസർ അടിച്ചകറ്റാൻ ജെയിസ്വാൾ ശ്രമിച്ചു. എന്നാൽ അത് തിരികെ മുകേഷ് കുമാറിന്റെ കയ്യിൽ തന്നെ ക്യാച്ചായി അവസാനിക്കുകയായിരുന്നു. മത്സരത്തിലെ ഒരു നിർണായകമായ നിമിഷം തന്നെയായിരുന്നു ജെയിസ്വാളിന്റെ വിക്കറ്റ്. എന്നാൽ ഈ സമയത്തിനുള്ളിൽ തന്നെ ഡൽഹിക്ക്മേൽ സംഹാരമാടിയാണ് ജെയിസ്വാൾ മടങ്ങിയത്.

രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് ഗുവാഹത്തിയിൽ ഡൽഹിക്കെതിരെ നടക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വലിയ വിജയം തന്നെ രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ 5 റൺസിന് പഞ്ചാബ് കിംഗ്സിനോട് രാജസ്ഥാൻ പരാജയപ്പെടുകയുണ്ടായി. ശേഷം ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാൻ ഗുവാഹത്തിയിൽ ഇറങ്ങിയിരിക്കുന്നത്.

Previous articleഡൽഹിയെ തോല്‍പ്പിക്കാന്‍ സഞ്ജുപ്പട ഇന്നിറങ്ങുന്നു. വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍
Next articleഡൽഹിയ്‌ക്കെതിരെ സഞ്ജുവിന് നിരാശയുടെ പൂജ്യം. റൺസെടുക്കാനാവാതെ കൂടാരം കയറി.