സേവാഗ് സ്റ്റൈലിൽ സിക്സർ പറത്തി ജയസ്വാളിന്റെ സെഞ്ച്വറി. ഇംഗ്ലണ്ടിനെ അടിച്ചൊടിച്ച ഇന്നിങ്സ്.

jaiswal century against england

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സുമായി ജയസ്വാൾ. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ ഈ യുവതാരം നേടിയത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സമയത്തായിരുന്നു ജയസ്വാളിന്റെ ഈ തകര്‍പ്പന്‍ സെഞ്ച്വറി പിറന്നത്.

ഇംഗ്ലണ്ടിന്റെ മുഴുവൻ സ്പിന്നർമാർക്കുമെതിരെ കരുതലോടെ കളിച്ചാണ് ഒരു വെടിക്കെട്ട് സെഞ്ച്വറി ജയസ്വാൾ കൂട്ടിച്ചേർത്തത്. മത്സരത്തിൽ സേവാഗ് സ്റ്റൈലിൽ സിക്സർ പറത്തിയായിരുന്നു ജയസ്വാൾ സെഞ്ച്വറി പൂർത്തീകരിച്ചത്. ജയസ്വാളിന്റെ ഈ സെഞ്ച്വറിയോടെ മത്സരത്തിൽ ഇന്ത്യ മികച്ച ഒരു നിലയിൽ എത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് താരതമ്യേന അനുയോജ്യമായ പിച്ചിൽ പതിയെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറുകളിൽ ഇംഗ്ലണ്ട് ബോളർമാരെ കരുതലോടെ തന്നെ രോഹിത് ശർമയും ജയസ്വാളും നേരിടുകയായിരുന്നു.

രോഹിത്തിന് ഇന്നിംഗ്സിൽ വലിയ മെച്ചം ഉണ്ടാക്കാൻ സാധിച്ചില്ല. 41 പന്തുകളിൽ 14 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ നേടിയത്. എന്നാൽ മറുവശത്ത് ജയസ്വാൾ തനിക്ക് റൺസ് കണ്ടെത്താൻ ലഭിച്ച അവസരത്തിലൊക്കെയും മികവ് പുലർത്തുകയുണ്ടായി. എല്ലാ തരത്തിലും ഇംഗ്ലണ്ട് സ്പിന്നർമാരെ നേരിടാൻ ജയസ്വാളിന് സാധിച്ചു.

Read Also -  "റൺവേട്ടക്കാരിൽ സച്ചിനെ മറികടക്കാൻ അവന് സാധിക്കും", ഇംഗ്ലണ്ട് താരത്തെപറ്റി മൈക്കിൾ വോൺ.

ആദ്യ സമയങ്ങളിൽ കരുതലോടെ കളിച്ച ജയസ്വാൾ പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരികെ വരുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്പിന്നർമാർ എറിഞ്ഞ മോശം പന്തുകളോക്കെയും ബൗണ്ടറി കടത്താൻ ജയസ്വാളിന് സാധിച്ചു. ഇന്നിംഗ്സിന്റെ പ്രധാനപ്പെട്ട സമയത്ത് തെറ്റുകൾ വരുത്താതിരിക്കാനും ജയസ്വാൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മത്സരത്തിൽ 151 പന്തുകളിൽ നിന്നാണ് ജെസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 11 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് ഈ യുവതാരം നേടിയത്.

ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 85 റൺസ് ജയസ്വാൾ നേടുകയുണ്ടായി. എന്നാൽ മത്സരത്തിൽ സെഞ്ച്വറി പൂർത്തീകരിക്കാൻ ജയസ്വാളിന് സാധിച്ചിരുന്നില്ല. പക്ഷേ രണ്ടാം മത്സരത്തിലൂടെ ആ കടം വീട്ടിയിരിക്കുകയാണ് യുവതാരം. മാത്രമല്ല ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ മെച്ചപ്പെട്ട നിലയിൽ എത്തിക്കാനും ജയസ്വാളിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ കുറച്ചധികം മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇന്ത്യയ്ക്കായി രജത് പട്ടിദാർ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഒപ്പം കൂൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവരെയും ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Scroll to Top