“ജയസ്വാൾ പലപ്പോഴും റിഷഭ് പന്തിനെ ഓർമിപ്പിക്കുന്നു”. യുവതാരത്തിന്റെ ആക്രമണ ശൈലിയെ പ്രശംസിച്ച് അശ്വിൻ.

converted image 2

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഓപ്പണർ ജയസ്വാൾ കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ജയസ്വാൾ ആദ്യം മുതൽ ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിലാണ് കളിച്ചത്.

ആദ്യദിനം തന്നെ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചെലുത്താൻ ജയസ്വാളിന് സാധിച്ചിരുന്നു. മത്സരത്തിൽ 74 പന്തുകൾ നേരിട്ട ജയസ്വാൾ 80 റൺസും സ്വന്തമാക്കുകയുണ്ടായി. 10 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഈ യുവതാരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ജയസ്വാളിന്റെ മത്സരത്തിലെ പ്രകടനത്തെ പ്രകീർത്തിച്ചുകൊണ്ട് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ജയസ്വാളിന്റെ മത്സരത്തിലെ പ്രകടനം തന്നെ വളരെയധികം സ്വാധീനിച്ചു എന്നാണ് രവിചന്ദ്രൻ അശ്വിൻ പറഞ്ഞത്. പല സമയത്തും ജയസ്വാളിന്റെ ബാറ്റിംഗ് പ്രകടനം ഋഷഭ് പന്തിനെ ഓർമിപ്പിക്കുന്നുണ്ട് എന്നും അശ്വിൻ പറയുകയുണ്ടായി. പന്തിനെ പോലെ തന്നെ ആദ്യം മുതൽ ആക്രമിച്ചു കളിക്കാനും എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനും ജയിസ്വാളിനും സാധിക്കുന്നുണ്ട് എന്നാണ് അശ്വിന്റെ പക്ഷം.

വളരെ അനായാസമായിട്ട് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും ഈ താരത്തിന് സാധിക്കുന്നുണ്ട് എന്ന് അശ്വിൻ പറയുന്നു. മാത്രമല്ല ഭയപ്പാടില്ലാതെ എതിർ ടീമിനെ നേരിടുന്നതിൽ ജയസ്വാൾ വലിയ രീതിയിൽ വിജയിച്ചിട്ടുണ്ടെന്നും അശ്വിൻ കരുതുന്നു.

See also  ജഡേജയ്ക്കെതിരെ കമ്മിൻസ് അപ്പീൽ പിൻവലിച്ചതെന്തിന്?. ധോണി ഇറങ്ങാതിരിക്കാനുള്ള തന്ത്രമോ? കൈഫ്‌ ചോദിക്കുന്നു.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനങ്ങളായിരുന്നു ജയസ്വാൾ കാഴ്ചവച്ചത്. തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലും മനോഹരമായ തുടക്കം തന്നെ അവന് ലഭിക്കുകയുണ്ടായി. ഞാൻ അവന്റെ ഓരോ ഇന്നിംഗ്സും വളരെ നന്നായി തന്നെ ആസ്വദിക്കുന്നുണ്ട്. പല സമയത്തും ജയസ്വാളിൽ ഒരു റിഷഭ് പന്തിനെ കാണാൻ സാധിക്കുന്നു.

അവന്റെ ഭയപ്പാടില്ലാത്ത മനോഭാവം പ്രകടനത്തിൽ വളരെയധികം സഹായകരമായി മാറുന്നുണ്ട്. ഇതുവരെയും മോശം രീതിയിലുള്ള ഒരു നീക്കം പോലും ജയസ്വാൾ നടത്തിയിട്ടില്ല. മാത്രമല്ല ഒരു മത്സ്യത്തെ ജലത്തിലേക്ക് ഇടുന്ന അത്ര അനായാസകരമായാണ് അവൻ ടെസ്റ്റ് ക്രിക്കറ്റിനെ കാണുന്നത്.”- അശ്വിൻ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യയെ മികച്ച ഒരു നിലയിൽ എത്തിക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ ജയസ്വാളിന് സാധിച്ചില്ല. എന്നിരുന്നാലും ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു ഇന്നിംഗ്സ് തന്നെയാണ് ഈ താരം മത്സരത്തിൽ കാഴ്ചവച്ചത്.

ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ ഓപ്പണറാണ് ജയസ്വാൾ. 2023 ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 625 റൺസാണ് ഈ യുവതാരം നേടിയത്. 2024 ഐപിഎല്ലിലും ജയസ്വാൾ ഈ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Scroll to Top