ആ മെഡല്‍ ഇങ്ങ് തന്നേക്ക്. സൂപ്പര്‍മാന്‍ ക്യാച്ചിനു ശേഷം രവീന്ദ്ര ജഢേജ.

New Project

നിലവിൽ ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. പലപ്പോഴും മൈതാനങ്ങളിൽ ആരാധകരെയടക്കം അത്ഭുതപ്പെടുത്തുന്ന ക്യാച്ചാണ് ജഡേജ സ്വന്തമാക്കാറുള്ളത്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലും ഇത്തരത്തിൽ ഒരു അത്ഭുത ക്യാച്ച് സ്വന്തമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ.

മത്സരത്തിൽ ബംഗ്ലാദേശിന്റെ സൂപ്പർ താരം മുഷ്ഫിഖുർ റഹീമിനെ പുറത്താക്കാനാണ് ജഡേജ ഒരു സൂപ്പർമാൻ ക്യാച്ച് സ്വന്തമാക്കിയിരിക്കുന്നത്. വളരെ അവിശ്വസനീയമായ രീതിയിൽ ജഡേജ ഈ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കമന്ററി ബോക്സിൽ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് “അവിശ്വസനീയം” എന്നാണ് ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്.

മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ 43ആം ഓവറിലാണ് ഈ അത്ഭുത ക്യാച്ച് പിറന്നത്. ഇന്ത്യയുടെ പേസർ ബൂമ്രയായിരുന്നു ഓവർ എറിഞ്ഞത്. ബൂമ്ര എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് ഒരു ഷോർട്ട് ബോളായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് കട്ട് ചെയ്ത് ബൗണ്ടറി നേടാനാണ് മുഷ്ഫിഖുർ റഹീം ശ്രമിച്ചത്.

എന്നാൽ ബാക്വാർഡ് പോയിന്റിൽ നിന്ന ജഡേജ പറന്നുകൊണ്ട് ആ ക്യാച്ച് കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഇരു കൈകളും കൃത്യമായി പൊസിഷനിലെത്തിച്ച് കൃത്യമായ ടൈമിംഗോടെയാണ് ജഡേജ ഈ സ്വപ്ന ക്യാച്ച് സ്വന്തമാക്കിയത്. മൈതാനത്തുണ്ടായിരുന്ന മറ്റു ഫീൽഡർമാർക്ക് പോലും ഈ ക്യാച്ച് അൽഭുതമുണ്ടാക്കി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ക്യാച്ച് സ്വന്തമാക്കിയ ശേഷം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി മികച്ച ഫീൽഡർക്കുള്ള മെഡൽ തനിക്ക് തരണമെന്ന് ജഡേജ ആവശ്യപ്പെടുകയും ചെയ്തു. ഇത് ആരാധകരിൽ ആവേശമുണ്ടാക്കി. ഈ കിടിലൻ ക്യാച്ചോടെ ബംഗ്ലാദേശിന്റെ സെറ്റ് ബാറ്റർ മുഷ്ഫിഖുർ കൂടാരം കയറി. മത്സരത്തിൽ 46 പന്തുകൾ നേരിട്ട മുഷ്ഫിഖുർ 38 റൺസാണ് നേടിയത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ വിക്കറ്റ് തന്നെയായിരുന്നു റഹീമിന്റെത്. അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു റഹീം.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് കിടിലൻ തുടക്കം തന്നെയായിരുന്നു തങ്ങളുടെ ഓപ്പണർമാർ നൽകിയത്. തൻസീദ് ഹസൻ 51 റൺസും ലിറ്റൻ ദാസ് 66 റൺസും മത്സരത്തിൽ നേടുകയുണ്ടായി. എന്നാൽ അതിന് ശേഷം ഇന്ത്യൻ ബോളർമാർ ശക്തമായ രീതിയിൽ തിരികെ വന്നു. ശേഷം റഹീം മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം ബംഗ്ലാദേശിനായി കാഴ്ചവച്ചത്. എന്നിരുന്നാലും ശക്തമായ ബോളിംഗ് മികവോടെ ഇന്ത്യ മത്സരത്തിൽ പൂർണമായി ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

Scroll to Top