ആന്‍ഡേഴ്‌സണ്‍ എന്റെ പ്രകടന മികവ് തിരിച്ചറിഞ്ഞത് നല്ല കാര്യം ; ജഡേജ

341986

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ആത്മവിശ്വസത്തിലാണ് ടീം ഇന്ത്യ. ഇന്നലെ രണ്ടാം ദിനം 416 റൺസ്‌ എന്നുള്ള ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് എത്തിയ ഇന്ത്യക്ക്‌ 5 ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്താനും കഴിഞ്ഞു. ഒന്നാം ദിനം റിഷാബ് പന്തിന്‍റെ 146 റൺസ്‌ ഇന്നിങ്സാണ് ഇന്ത്യൻ ഇന്നിങ്സിൽ കരുത്തായി മാറിയത് എങ്കിൽ രണ്ടാം ദിനം ജഡേജ തന്റെ കന്നി വിദേശ ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കി.104 റൺസ്‌ അടിച്ച ജഡേജ ടെസ്റ്റ്‌ ക്രിക്കറ്റിലെ അപൂർവ്വം ചില നേട്ടങ്ങൾ അടക്കം സ്വന്തമാക്കി.

എന്നാൽ വർഷങ്ങൾ മുൻപുള്ള ഒരു സംഭവത്തിന്‌ പ്രതികാരം ചെയ്തിരിക്കുകയാണ് ജഡേജ ഇപ്പോൾ. ഇന്നലെ ഏഴാം നമ്പറിൽ എത്തി ടെസ്റ്റ്‌ സെഞ്ച്വറി നേടിയ ജഡേജ ഈ വർഷം ഏഴാം നമ്പറിൽ നേടുന്ന രണ്ടാമത്തെ ടെസ്റ്റ്‌ സെഞ്ച്വറിയാണ്. മത്സരശേഷം താന്‍ മനോഹരമായ ഈ സെഞ്ച്വറിയിലേക്കെത്തിയതെങ്ങനെയെന്ന് താരം വിശദാമാക്കി. ഇന്നിങ്സ് വളരെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിച്ചതെന്നും ജഡേജ തുറന്ന് പറഞ്ഞു. 2014ലെ ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്കിടയിൽ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ജഡേജ : ജെയിംസ് അൻഡേഴ്സൺ എന്നിവർ പരസ്പരം വാക്ക് പോരാട്ടം നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ ജഡേജ ഓർമിപ്പിക്കുന്നത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

”മുന്‍പൊക്കെ അവന്‍ എട്ടാം നമ്പറിലായിരുന്നു ബാറ്റിങ്ങിനിറങ്ങിയിരുന്നത്. വാലറ്റത്തായിരുന്നതിനാല്‍ അവന്‍ അല്‍പ്പം പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഏഴാം നമ്പറിലേക്കെത്തിയതോടെ ശരിയായ ബാറ്റ്‌സ്മാനെപ്പോലെ അവന് കളിക്കാന്‍ സാധിക്കുന്നു. അവന്‍ നന്നായി പന്തിനെ ലീവ് ചെയ്യുന്നു. അത് ഞങ്ങളെ പ്രയാസപ്പെടുത്തുന്നു’- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

താൻ ഏതൊരു നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയാലും മികച്ച പ്രകടനം നടത്താനാണ് താൻ ശ്രമിക്കാറുള്ളതെന്ന് പറഞ്ഞ ജഡേജ ജെയിംസ് അൻഡേഴ്സണെ കുത്തി നോവിക്കും വിധത്തിൽ പറഞ്ഞു. ” ഞാൻ അൽപ്പം കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്. എന്റെ ഷോട്ടുകളെയും ഡിഫെൻസിനെയും ഞാൻ വിശ്വസിച്ചു. ഓഫ് സ്റ്റമ്പ് വെളിയിൽ കൂടിയുള്ള ബോളുകളിൽ ലീവ് ചെയ്യാൻ കഴിവതും നോക്കി.ക്രീസിലുള്ളത് ആരായാലും കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കും. അവനോടൊപ്പം കളിക്കാന്‍ ശ്രമിക്കും. 2014ന് ശേഷം ആന്‍ഡേഴ്‌സണ്‍ എന്റെ പ്രകടന മികവ് തിരിച്ചറിഞ്ഞത് നല്ല കാര്യം ‘ജഡേജ പറഞ്ഞു

Scroll to Top