ചരിത്ര നേട്ടങ്ങളുമായി ജഡേജ : ഇനി ഇതിഹാസങ്ങളോടൊപ്പം

ഇംഗ്ലണ്ട് എതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം ഏറ്റവും അധികം കയ്യടികൾ സ്വന്തമാക്കിയത് റിഷാബ് പന്താണ്. തന്റെ ടെസ്റ്റ്‌ കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിയ റിഷാബ് പന്ത് ഇന്ത്യൻ ടോട്ടൽ 300 കടത്തിയപ്പോൾ എല്ലാ അർഥത്തിലും ടീം ഇന്ത്യക്ക് ഏറ്റവും അധികം സപ്പോർട്ട് ആയി മാറിയത് രവീന്ദ്ര ജഡേജയുടെ പ്രകടനമാണ്. ഒന്നാം ദിനം അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ജഡേജ രണ്ടാം ദിനത്തിൽ സെഞ്ച്വറി അടിച്ചാണ് പ്രശംസ നേടിയത്. 104 റൺസുമായി ജഡേജ തന്റെ മറ്റൊരു വിദേശ സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിയപ്പോൾ അപൂർവ്വം ചില റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി.

എഡ്ജ്ബാസ്റ്റണില്‍ സെഞ്ചുറി നേടുന്നതായ നാലാമത്തെ മാത്രം ഇന്ത്യൻ ക്രിക്കറ്ററായി മാറിയ ജഡേജ എവേ ഗ്രൗണ്ടിൽ തന്റെ കന്നി സെഞ്ച്വറിയാണ് നേടിയത്.മുൻപ് എഡ്ജ്ബാസ്റ്റണില്‍ സച്ചിനും വിരാട് കോഹ്ലിയും സെഞ്ച്വറി നേടിയിരുന്നു. ഈ ടെസ്റ്റിൽ റിഷാബ് പന്തും പട്ടികയിലേക്ക് എത്തിയിരുന്നു.കൂടാതെ റിഷാബ് പന്തിന്‍റെ സെഞ്ചുറിക്ക് പിന്നാലെ ജഡേജയും മൂന്നക്ക സ്കോറിലേക്ക് എത്തിയതോടെ ഒരു ടെസ്റ്റ്‌ മാച്ചിൽ രണ്ട് ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാന്മാർ സെഞ്ച്വറി നേടിയത് തന്നെ വളരെ അപൂർവ്വമാണ്.

342016

ഇത്‌ മൂന്നാം തവണ മാത്രമാണ് രണ്ട് ലെഫ്റ്റ് ഹാൻഡ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഒരു ഇന്നിംഗ്സിൽ സെഞ്ച്വറി നേടുന്നത്. മുൻപ് ഗാംഗുലി :സദഗോപാൽ രമേശ്‌ (1998ൽ )എന്നിവരും ഗാംഗുലി : യുവരാജ് (2007ൽ )എന്നിവരും ഒരൊറ്റ ഇന്നിങ്സിൽ തന്നെ സെഞ്ച്വറി നേടിയിരുന്നു.

341986

അതേസമയം ഏഴാം നമ്പറിൽ എത്തി ഈ വർഷം രണ്ടാമത്തെ സെഞ്ച്വറിയാണ് ജഡേജ നേടുന്നത്. ഒരു കലണ്ടർ വർഷം ഏഴാം നമ്പറിൽ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ക്രിക്കറ്റ്‌ താരമാണ് ജഡേജ. മുൻപ് കപിൽ ദേവ്, ധോണി, ഹർഭജൻ സിങ് എന്നിവരാണ് സമാന റെക്കോർഡ് സ്വന്തമാക്കിയവർ. നേരത്തെ റിഷാബ് പന്ത് 146 റൺസ്‌ നേടിയപ്പോൾ റിഷാബ് പന്ത് : ജഡേജ ജോഡി ആറാം വിക്കറ്റിൽ 222 റൺസാണ് നേടിയത്.

Previous articleഅയ്യോ എന്‍റെ റെക്കോഡ് പോയി. സങ്കടവുമായി സൗത്താഫ്രിക്കന്‍ താരം
Next articleആക്രമണ ബാറ്റിംഗ് കളിക്കാന്‍ എത്തി. ഇന്ത്യന്‍ പേസര്‍മാരുടെ കനത്ത ആക്രമണത്തില്‍ 5 വിക്കറ്റ് നഷ്ടം