കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൗത്താഫ്രിക്കക്കെതിരെ പരാജയപ്പെട്ടുകൊണ്ട് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ തോൽവി ഇന്ത്യ വഴങ്ങിയിരുന്നു. ഇപ്പോഴിതാ തോൽവിക്ക് കാരണം ഇന്ത്യൻ മുൻ നായകൻ ധോണി ആണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം അജയ് ജഡേജ. ധോണി കാണിച്ചുകൊടുത്ത ഒരു കാര്യം മറ്റു ടീമുകൾ ഇപ്പോൾ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുകയാണ് എന്നാണ് ഇന്ത്യൻ മുൻതാരം പറഞ്ഞത്.
തുടർച്ചയായി രണ്ട് വിജയങ്ങൾ കൊണ്ട് ലോകകപ്പ് തുടങ്ങിയ ഇന്ത്യക്ക് 5 വിക്കറ്റിന്റെ പരാജയമാണ് സൗത്ത് ആഫ്രിക്ക സമ്മാനിച്ചത്. ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ഇന്ത്യക്കാർ സെമി സ്ഥാനം ഉറപ്പിക്കാമായിരുന്നു. മറുപടി സൗത്ത് ആഫ്രിക്ക ആദ്യം ഒന്ന് പതറിയെങ്കിലും ഡേവിഡ് മില്ലറിന്‍റെയും മക്രത്തിൻ്റെയും മികച്ച ബാറ്റിങ്ങ് മികവിൽ വിജയം പിടിച്ചെടുക്കുകയാണ്. മില്ലറിന്റെ പ്രകടനമാണ് സൗത്താഫ്രിക്കക്ക് അനുകൂലമായത്.”അധികം ഷോട്ടുകൾ ഒന്നും കളിക്കാതെ ശാന്തനായാണ് മില്ലർ കളിച്ചത്. എതിരാളികളുടെ പിഴവുകൾക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നു. ധോണി ലോകത്തിന് പഠിപ്പിച്ചുകൊടുത്ത പാഠമാണിത്.
അതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.മത്സരത്തിൽ ബൗളർമാരെ വേണ്ട രീതിയിൽ രോഹിത് ഉപയോഗിച്ചില്ല. ഒരു പ്രത്യേക ബൗളറിൽ പ്രത്യേകം പൊസിഷനിൽ രോഹിത് കുടുങ്ങിക്കിടന്ന പോലെയാണ് എനിക്ക് തോന്നിയത്. തുടക്കത്തിൽ തന്നെ അർഷദീപ് മൂന്ന് ഓവർ എറിയണമായിരുന്നു. അവസാനത്തിൽ ആരെ എറിയിക്കണമെന്ന ചിന്ത കൊണ്ടായിരിക്കാം രോഹിത് അങ്ങനെ ചെയ്യാതിരുന്നത്. ഇപ്പോഴും ഇന്ത്യൻ ടീമിൽ സുഖകരമല്ലാത്ത പല ഘടകങ്ങളും ഉണ്ട്.”- അജയ് ജഡേജ പറഞ്ഞു.
ഇന്ത്യക്കെതിരെ ഡേവിഡ് മില്ല അർദ്ധ സെഞ്ച്വറി നേടിയിരുന്നു. 46 പന്തുകളിൽ നിന്ന് പുറത്താകാതെ നാല് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം 59 റൺസ് ആണ് താരം നേടിയത്. 52 റൺസ് എടുത്ത മർക്രാം താരത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും കൂടെ പടുത്തുയർത്തിയ 76 കൂട്ടുകെട്ടാണ് സൗത്ത് ആഫ്രിക്കയുടെ വിജയത്തിൻ്റെ നട്ടെല്ലായി മാറിയത്.