മികച്ച ഓള്‍റൗണ്ടര്‍ ആര് ? മറുപടി നല്‍കി ജാക്വസ് കാലീസ്

hardik and rohit

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സൗത്താഫ്രിക്കന്‍ താരമായ ജാക്വസ് കാലീസ്. തന്‍റെ കരിയറില്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 25000ത്തിലധികം റണ്‍സും അറുന്നൂറിലേറെ വിക്കറ്റുമാണ് നേടിയിരിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആരാണ് എന്ന് ചോദിക്കാന്‍ ഇതിലും നല്ല താരമില്ലാ.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്ക്സ്, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവരെക്കുറിച്ച് സൗത്താഫ്രിക്കന്‍ ഇതിഹാസത്തോട് ചോദിച്ചു ” ഇവർ രണ്ടുപേരും ലോകോത്തര ഓൾറൗണ്ടർമാരാണ്. നിങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണ് ഓൾറൗണ്ടർമാർ; അവർ പലപ്പോഴും വരാറില്ല. ഇരുവരും തങ്ങളുടെ ടീമുകൾക്കായി വലിയ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ഇരുവരും തമ്മിലുള്ള നല്ല പോരാട്ടമായിരിക്കും,” കാലിസ് എൻഡിടിവിയോട് പറഞ്ഞു.

ഓസ്ട്രേലിയന്‍ ലോകകപ്പില്‍ ഇന്ത്യയുടേയും സൗത്താഫ്രിക്കയുടേയും സാധ്യതകള്‍ അദ്ദേഹം പങ്കുവച്ചു. “ടി 20 ലോകകപ്പിൽ ശ്രദ്ധിക്കേണ്ട ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ഈ രണ്ട് ടീമുകളും തമ്മിൽ ഇപ്പോൾ ഇന്ത്യയിൽ കളിക്കുന്നത് ഒരു പ്രധാന പരമ്പരയായിരിക്കും ഇത്. ലോകകപ്പിൽ, നിങ്ങളുടെ വഴിക്ക് പോകാനും അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനും നിങ്ങൾക്ക് ഭാഗ്യം ആവശ്യമാണ്. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയുടെ കാര്യത്തില്‍, ഇത് ഞങ്ങൾക്ക് ഒരു നല്ല ലോകകപ്പായിരിക്കും.” സൗത്താഫ്രിക്കന്‍ ഇതിഹാസം കൂട്ടിചേര്‍ത്തു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Scroll to Top