കൊല്‍ക്കത്താ സി.ഈ.ഓ, ടീം സെലക്ഷനില്‍ ഇടപെടെന്നു എന്ന ശ്രേയസ്സ് അയ്യരുടെ വാക്കുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഹൈദരബാദിനെതിരെയുള്ള വിജയത്തിനു ശേഷം ഈ പ്രസ്താവനയെ പറ്റി ശ്രേയസ്സ് അയ്യര്‍ വിശദമാക്കി. മത്സരത്തില്‍ 54 റണ്‍സിനായിരുന്നു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന്‍റെ വിജയം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സിഇഒ വെങ്കി മൈസൂരും ചില സമയങ്ങളിൽ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയാണെ് എന്നായിരുന്നു ശ്രേയസ്സ് അയ്യരിന്‍റെ വെളിപ്പെടുത്തല്‍. “കോച്ചും ചില സമയങ്ങളിൽ, സിഇഒയും വ്യക്തമായും ടീം സെലക്ഷനുകളിൽ പങ്കാളിയാണ്. ഓരോ കളിക്കാരും അത് നന്നായി എടുക്കുന്നുണ്ട്, ” മുംബൈക്കെതിരെയുള്ള മത്സരത്തിനു ശേഷം ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.
അടുത്ത മത്സരത്തില്‍ ഇതിനെ പറ്റി വ്യക്തത വരുത്തി വിവാദങ്ങള്‍ ശാന്തമാക്കുകയാണ് ശ്രേയസ്സ് അയ്യര്‍. തന്റെ അവസാന അഭിമുഖത്തിൽ വെങ്കി മൈസൂരിന്റെ പേര് പറഞ്ഞത്, പ്ലെയിംഗ് ഇലവനിൽ ഇടം നേടാത്ത കളിക്കാരെ ആശ്വസിപ്പിക്കാൻ സിഇഒ ടീമിലുണ്ടെന്നാണ് ഉദ്ദേശിച്ചത് എന്ന് അയ്യർ പറഞ്ഞു. ”കൂടാതെ, കഴിഞ്ഞ അഭിമുഖത്തിൽ നിന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സിഇഒയുടെ പേര് എടുത്തപ്പോൾ, പുറത്ത് ഇരിക്കുന്ന കളിക്കാരെ ആശ്വസിപ്പിക്കാൻ അദ്ദേഹം അവിടെയുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അത് വളരയേറെ ബുദ്ധിമുട്ടാണ്. ” അയ്യര്‍ മത്സര ശേഷം പറഞ്ഞു.
ഹൈദരബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് 178 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ആന്ദ്രേ റസ്സലിന്‍റെ 49 റണ്‍സ് ഫിനിഷാണ് മികച്ച സ്കോറിലേക്ക് കൊല്‍ക്കത്തയെ നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഹൈദരബാദിനു 123 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. വിജയത്തോടെ പ്ലേയോഫ് സാധ്യതകള്‍ കൊല്‍ക്കത്ത സജീവമാക്കി.