കൃത്യത വേണമെന്ന ഉപദേശം, ഇന്ത്യൻ ടീമിൽ എടുക്കണമെന്ന ആവശ്യം. ഒടുവിൽ പ്രതികരണവുമായി ഉമ്രാൻ മാലിക്.

images 14 2

അസാമാന്യ വേഗത കൊണ്ട് പന്തെറിഞ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ഉമ്രാൻ മാലിക്. താരത്തിനെ ഇന്ത്യൻ ടീമിൽ എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ക്രിക്കറ്റ് വേൾഡ് കപ്പിൽ 150 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയുന്ന ഉമ്രാന് തിളങ്ങാൻ ആകും എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ വേഗതയിൽ മാത്രം കാര്യമില്ല കൃത്യതയിലാണ് ശ്രദ്ധിക്കേണ്ടത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ യുവ പേസർ.

“ഇന്ത്യക്കു വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണ്. സെലക്ടർമാർ ആണ് തീരുമാനം എടുക്കേണ്ടത്. അവസരം ലഭിച്ചാൽ മികച്ച പ്രകടനം നടത്തും.”ഇതായിരുന്നു ഉമ്രാൻ നടത്തിയ പ്രതികരണം. ഈ ഐപിഎൽ സീസണിൽ ഏറ്റവും വേഗമേറിയ പന്ത് ഈ ജമ്മുകാശ്മീർ താരത്തിൻ്റെ പേരിലാണ്. 22കാരനായ താരത്തിനെ ലോകകപ്പ് ടീമിൽ എടുക്കണം എന്ന ആവശ്യവുമായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ വെട്ടോറിയും, ബിഷപ്പും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.



ഉമ്രാൻ മാലിക്കിനെ ഉപദേശിച്ചു ശാസ്ത്രിയും രംഗത്തെത്തിയിരുന്നു.
” 150 കിലോമീറ്റർ വേഗത്തിലെറിയുന്നത് ആവേശം നൽകുന്ന കാര്യമാണ്. അതിന് അസാമാന്യ കഴിവുവേണം നിനക്ക് മികച്ച ഭാവിയുണ്ട്. വൈകാതെ ഇന്ത്യക്കായി കളിക്കുകയും ചെയ്യും. പക്ഷെ ശരിയായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞില്ലെങ്കിൽ 156 കിലോമീറ്റർ വേഗത്തിലെറിയുന്ന പന്തിനെ ബാറ്റർ 256 കിലോമീറ്റർ വേഗത്തിൽ അടിച്ചുപറത്തും. അതാണിപ്പോൾ ശരിക്കും സംഭവിക്കുന്നത്.” ഇതായിരുന്നു രവിശാസ്ത്രിയുടെ വാക്കുകൾ..

See also  WPL 2024 : കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു.
images 39 1

ഉമ്രാൻ മാലിക്കിനെ പറ്റി മുമ്പ് ഹർഭജൻ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു..”ഉമ്രാൻ മാലിക് എന്റെ ഫേവറൈറ്റ് താരമാണ്. അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ കാണാനാഗ്രഹിക്കുന്നു. എന്തൊരു ബൗളറാണ് അവൻ. 150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുകയും എന്നാൽ ഇന്ത്യൻ ടീമിലിടമില്ലാത്തതുമായി ബൗളറാണ് അദ്ദേഹം. ഉമ്രാനെ പോലൊരു ബൗളർ ടീം ഇന്ത്യക്ക് മുതൽക്കൂട്ടാകും. ഐപിഎല്ലിലെ ഉമ്രാന്റെ പ്രകടനം ഏറെ യുവതാരങ്ങൾക്ക് പ്രചോദനമാകും. ഉമ്രാനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, ഞാൻ സെലക്ഷൻ കമ്മിറ്റിയിലുണ്ടെങ്കിൽ എന്തായാലും ഉമ്രാന്റെ പേര് നിർദേശിക്കും.” – ഹർഭജൻ പറഞ്ഞു.

Scroll to Top