ആരാധകര്‍ എന്നെ താരതമ്യം ചെയ്യുന്നത് ബ്രാഡ്മാനായി ; ഞാന്‍ അത് ശ്രദ്ദിക്കാറില്ലാ എന്ന് മുഷ്ഫിഖുര്‍

ബംഗ്ലാദേശ് ക്രിക്കറ്റിന്‍റെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിഖുര്‍ റഹീം. ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരം, ബംഗ്ലാദേശിനു വേണ്ടി 5000 ടെസ്റ്റ് റണ്‍ നേടുന്ന ആദ്യ താരവുമായി മാറി. സെഞ്ചുറി നേടിയ ആഹ്ലാത്തില്‍, തന്നെ ബ്രാഡ്മാനായി ആരാധകര്‍ താരതമ്യം ചെയ്യുന്നത് കേട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് താരം പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെ കരുതുന്നില്ലെന്നും വിക്കറ്റ് കീപ്പര്‍ താരം വ്യക്തമാക്കി.

‘ഞാന്‍ സെഞ്ചറി നേടുമ്പോള്‍ ആളുകള്‍ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, റണ്‍സ് നേടാനാകാതെ വരുമ്പോള്‍ ആളുകളെ നേരിടാതിരിക്കാനാണു ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളില്‍ ഒരാളാണു ഞാന്‍. അധിക കാലം ക്രിക്കറ്റ് കളിക്കാനും സാധ്യത കുറവാണ്. പക്ഷേ, ഇത് ഒരു സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയാണ്. അതുകൊണ്ട് യുവതാരങ്ങള്‍ക്കും പിന്തുണ ലഭിച്ചേ തീരൂ’ മുഷ്ഫിഖ് പറഞ്ഞു. കളിക്കളത്തിനു പുറത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരുപാടു സമയം നീക്കിവച്ചാല്‍ അതു കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കുമെന്നും മുഷ്ഫിഖുര്‍ പറഞ്ഞു.

mushfiqur 1652939399247 1652939409460

5000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ ബംഗ്ലാദേശ് താരമായതില്‍ സന്തോഷമുണ്ടെന്നും പക്ഷേ ഞാനായിരിക്കില്ലാ ഈ നേട്ടം നേടുന്ന അവസാന താരമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് വെറ്ററന്‍ താരം പറഞ്ഞു. സീനിയര്‍ – ജൂനിയര്‍ താരങ്ങള്‍ക്കിടയില്‍ 8000 – 10000 റണ്‍സ് നേടാന്‍ കഴിയുന്ന താരങ്ങളുണ്ടെന്നും ബംഗ്ലാദേശ് താരം പ്രതീക്ഷ പങ്കുവച്ചു.

ടെസ്റ്റ് ക്രിക്കറ്റിലെ 8ാം സെഞ്ചറിയാണ് ലങ്കയെക്കെതിരെ മുഷ്ഫിഖുര്‍ കുറിച്ചത്. 2 വര്‍ഷത്തിനു ശേഷമാണു ടെസ്റ്റ് ക്രിക്കറ്റിലെ മുഷ്ഫിഖറിന്റെ സെഞ്ചറി നേട്ടം. എന്റെ ലക്ഷ്യം (എന്റെ അരങ്ങേറ്റ ടെസ്റ്റിൽ) രണ്ടാം ടെസ്റ്റ് കളിക്കുക എന്നതായിരുന്നു. എന്റെ ആദ്യ ടെസ്റ്റിൽ എനിക്ക് നന്നായി പ്രകടനം നടത്താന്‍ കഴിഞ്ഞില്ലാ. ഒരു കീപ്പർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഞാൻ എപ്പോഴും ടെസ്റ്റുകൾക്കാണ് മുൻഗണന നൽകിയിരുന്നത്. ”

” ഫോർമാറ്റിൽ നിങ്ങൾക്ക് എത്ര വലിയ സെഞ്ച്വറികൾ ലഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളെ വിലയിരുത്തുന്നത്. ഒരു വ്യക്തിയെന്ന നിലയിലും ടീമെന്ന നിലയിലും എനിക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന തരത്തിൽ ടെസ്റ്റ് കളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. വിജയത്തിന് അതിരുകളില്ല, പക്ഷേ എന്റെ നേട്ടത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ് ”

Previous articleഅവർ പോയിൻ്റ് നഷ്ടമാക്കില്ല, കിരീടം നേടാൻ ഞങ്ങൾക്ക് സാധ്യതയില്ല; ക്ലോപ്.
Next articleഹെല്‍മെറ്റ് വലിച്ചെറിഞ്ഞു. ബാറ്റ് പല തവണ അടിച്ചു. ഡ്രസിങ്ങ് റൂമില്‍ അരിശം തീര്‍ത്ത് മാത്യൂ വേഡ്