ഇന്ത്യയെ എങ്ങനെ പരാജയപ്പെടുത്തും ? ഉത്തരം നല്‍കാതെ സ്റ്റീവന്‍ സ്മിത്ത്

MixCollage 16 Nov 2023 10 37 PM 8896

2023 ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേരിടും. സൗത്താഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടാനുള്ള വെല്ലുവിളിയെക്കുറിച്ച് സ്റ്റീവന്‍ സ്മിത്ത് സംസാരിച്ചു, എന്നാല്‍ ടീമിന്റെ പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി.

10 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇന്ത്യ എത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് ഐസിസി ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 2-0 എന്ന മികച്ച റെക്കോഡാണുള്ളത്.

“നല്ല ചോദ്യം! അവർ ശരിക്കും നല്ല ക്രിക്കറ്റ് കളിക്കുന്നു. ഈ ലോകകപ്പിൽ അവർ ഒരു കളിയും തോറ്റട്ടില്ല. അവർ നന്നായി കളിക്കുന്നു, 130,000 ആരാധകർക്ക് മുന്നിലാണ് അവർ കളിക്കാൻ പോകുന്നത്. അതെ, അത് നടക്കും. ഒരു മികച്ച അന്തരീക്ഷമായിരിക്കും, ഞാൻ അതിനായി കാത്തിരിക്കുകയാണ്,” സ്റ്റാർ സ്‌പോർട്‌സ് അവതാരകനും മുൻ ക്യാപ്റ്റനുമായ ആരോൺ ഫിഞ്ചിന്‍റെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞു. ഇന്ത്യൻ ടീമിനെ ഓസ്‌ട്രേലിയ എങ്ങനെ പരാജയപ്പെടുത്തുമെന്നായിരുന്നു ഓസ്ട്രേലിയന്‍ ബാറ്ററോട് ചോദിച്ചത്.

ലോ സ്കോറിങ്ങ് സെമിഫൈനലില്‍, 62 പന്തിൽ 30 റൺസ് നേടിയ സ്മിത്തിന്റെ പ്രകടനം ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ പിടിച്ചുനിൽക്കാൻ സഹായിച്ചിരുന്നു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 6 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് സൗത്താഫ്രിക്ക മത്സരത്തില്‍ തിരിച്ചെത്തിയത്.

വെറും 48 പന്തിൽ നിന്ന് 62 റൺസാണ് ഹെഡ് സകോര്‍ ചെയ്തത്. ഓസ്‌ട്രേലിയയ്‌ക്കായി ഹെഡിന്റെ സ്വാധീനത്തെക്കുറിച്ച് സ്മിത്ത് സംസാരിച്ചു, കൂടാതെ ലോകകപ്പ് ഫൈനലിൽ അവർക്ക് മറ്റൊരു മികച്ച തുടക്കം നൽകാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

Scroll to Top