കോഹ്ലി മോശം പെരുമാറ്റം കാണിച്ചെങ്കിൽ അത് അംഗീകരിക്കാനാവില്ല :വിമർശിച്ച് മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ വമ്പൻ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം പരിശീലക കുപ്പായം അഴിക്കുകയാണ് എന്നുള്ള രവി ശാസ്ത്രിയുടെ പ്രഖ്യാപനം ചർച്ചയായി മാറിയതിന് പിന്നാലെയാണ് ടി :20 നായക സ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്ലിയുടെ പിന്മാറ്റം. ടി :20 ലോകകപ്പിന് ശേഷം ടി :20 ഫോർമാറ്റിൽ ഇന്ത്യൻ ടീം നായകനായി കോഹ്ലി തുടരില്ല എന്നുള്ള സ്ഥിതീകരണം താരം നടത്തി കഴിഞ്ഞു. ഒപ്പം ഇന്ത്യൻ ക്യാംപിലെ തർക്കങ്ങൾ സ്ഥിരകഥയായി മാറുന്നുവെന്നുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ കൂടി പുറത്തുവന്നിരുന്നു.ഇക്കഴിഞ്ഞ ടെസ്റ്റ്‌ ലോകകപ്പിന് ശേഷമുള്ള കോഹ്ലിയുടെ ചില പ്രവർത്തികളിൽ പ്രമുഖ സീനിയർ താരങ്ങളായ പൂജാര, അജിഖ്യ രഹാനെ, അശ്വിൻ എന്നിവർ ബിസിസിഐയെ പരാതി അറിയിച്ചുവെന്നാണ് റിപ്പോർട്ട്‌.

എന്നാൽ ഈ വിഷയത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകുവാൻ നായകൻ കോഹ്ലിയോ ബിസിസിഐ പ്രതിനിധികളോ തയ്യാറായിട്ടില്ല. കൂടാതെ ഈ വിഷയത്തിൽ ചില മുൻ താരങ്ങൾ നിലപാടും ശ്രദ്ധേയമായി മാറിയിരുന്നു. ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളിൽ ചിലർ കോഹ്ലിക്ക് എതിരെ പരാതികൾ നൽകിയെന്നുള്ള വാർത്തകളോട് തന്റെ പ്രതികരണം അറിയിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ കോഹ്ലി ഏതേലും താരത്തിനോട് മോശം പെരുമാറ്റം നടത്തിയിട്ടുണ്ടെങ്കിൽ അത് ഒരിക്കൽ പോലും അംഗീകരിക്കാനാവില്ല എന്നും കനേരിയ വിശദമാക്കി.

“എന്റെ അഭിപ്രായത്തിൽ ഇപ്പോൾ നമ്മൾ ഉയർന്ന് കേൾക്കുന്ന വാർത്തകൾ ഒന്നും അംഗീകരിക്കാൻ കഴിയില്ല. ഒരിക്കൽ പോലും ഇന്ത്യൻ ടീമിലെ ഇത്തരം പ്രശ്നം അംഗീകരിക്കാൻ ബിസിസിഐയിലെ അധികൃതർ സമ്മതിക്കില്ല.പാകിസ്ഥാൻ ക്രിക്കറ്റിൽ ഒരുപക്ഷേ ഇതൊക്കെ പല തവണ നടന്നേക്കാം എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇത് നടക്കില്ല. ഗാംഗുലിയും ജയ്ഷായും ഇതൊന്നും അനുവദിക്കില്ല. ക്രിക്കറ്റിനാണ് അവർ എക്കാലവും വലിയ പ്രാധാന്യം നൽകുന്നത്.കൂടാതെ ഏത് പ്രമുഖ താരമാണേലും ടീമിനാണ് അവിടെ പരിഗണന “മുൻ പാകിസ്ഥാൻ താരം അഭിപ്രായം വിശദമാക്കി

Previous articleഇന്ത്യ കാത്തിരുന്ന മികച്ച ആൾറൗണ്ടറെ കിട്ടി : സന്തോഷ വാര്‍ത്തയുമായി ഗവാസ്ക്കർ
Next articleവെങ്കടേശ് അയ്യർ അടുത്ത ബെൻ സ്റ്റോക്സ് :പ്രവചിച്ച് ബ്രെണ്ടൻ മക്കല്ലം