അയാളെ എന്തിനാണ് ഒഴിവാക്കിയത് :ചോദ്യവുമായി സുനിൽ ഗവാസ്ക്കർ

കഴിഞ്ഞ ദിവസമാണ് വളരെ അധികം ആകാംക്ഷകൾക്ക് ഒടുവിലായി കിവീസ് ടീമിനെതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ലോകകപ്പിലെ തകർച്ചക്ക്‌ പിന്നാലെ ചില സ്റ്റാർ താരങ്ങളെ കൂടി ഒഴിവാക്കിയാണ് പുത്തൻ ടീം പ്രഖ്യാപനം. ടി :20 ക്യാപ്റ്റൻസി സ്ഥാനത്തിൽ നിന്നും ലോകകപ്പിന് പിന്നാലെ ഒഴിഞ്ഞ വിരാട് കോഹ്ലിക്കും ആൾറൗണ്ടർ ജഡേജക്കും ഫാസ്റ്റ് ബൗളർ ബുംറക്കും ഈ ടി :20 പരമ്പരയിൽ ഇന്ത്യൻ ടീം വിശ്രമം നൽകി. കൂടാതെ വളരെ മോശം ഫോമിലുള്ള ആൾറൗണ്ടർ ഹാർദിക് പാണ്ട്യക്കും വരുന്ന ന്യൂസിലാൻഡ് പര്യടനത്തിലെ ടി :20 സ്‌ക്വാഡിൽ സ്ഥാനം ലഭിച്ചില്ല. പരിക്കും മോശം ഫോമുമാണ് ഹാർദിക്കിന് തിരിച്ചടി ആയി മാറിയത്.

എന്നാൽ ഇപ്പോൾ ടി :20 ടീമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ. ലോകകപ്പ് ടീമിൽ ഇടം നേടിയ രാഹുൽ ചഹാറിനെ ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽ ഉൾപെടുതാത്തതാണ് ഗവാസ്ക്കറെ ചൊടിപ്പിച്ചത്.ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ കേവലം ഒരൊറ്റ കളിയിൽ മാത്രം അവസരം ലഭിച്ച രാഹുൽ ചഹാറിനെ ഇപ്പോൾ ടീമിൽ നിന്നും തന്നെ ഒഴിവാക്കിയത് എന്ത്‌ തരം മാന്യതയെന്നാണ് ഗവാസ്ക്കർ ചോദ്യം.

“ലോകകപ്പ് സ്‌ക്വാഡിലേക്ക് സ്ഥാനം ലഭിച്ച തന്നെ എന്തിനാണ് ഇപ്പോൾ ഈ ടീമിൽ നിന്നും ഒഴിവാക്കിയത് എന്നത് അറിയാതെ രാഹുൽ ചഹാർ പോലും ഏറെ അത്ഭുതപെടുന്നുണ്ടായിരിക്കും. എന്തിനാണ് 16 അംഗ സ്‌ക്വാഡിൽ നിന്നും അയാളെ ഒഴിവാക്കിയത്. ഒരുപക്ഷേ സെലക്ഷൻ കമ്മിറ്റി ഇക്കാര്യങ്ങൾ രാഹുൽ ചഹാറിനോട് എങ്കിലും തന്നെ വിശദമായി പറയുമായിരിക്കും.”സുനിൽ ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി

ഇന്ത്യൻ ടി :20 സ്ക്വാഡ് : Rohit Sharma (C), KL Rahul (VC), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (WK), Ishan Kishan (wicket-keeper), Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Md. Siraj.

Previous articleറാങ്കിങ്ങിൽ തകർന്ന് വിരാട് കോഹ്ലി :കുതിപ്പുമായി ലോകേഷ് രാഹുൽ
Next articleവീരാട് കോഹ്ലി ഇനി സച്ചിനെപ്പോലെ. വിരേന്ദര്‍ സേവാഗ് പറയുന്നു.