ഇംഗ്ലണ്ട് നേരിടുന്ന വലിയ പ്രശ്നമിതാണ്. അടുത്ത ടെസ്റ്റിലും പരാജയപ്പെടും. മഞ്ജരേക്കർ പറയുന്നു.

india vs england

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ വിജയം ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്നതാണ്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന്റെ വളരെ മോശം പ്രകടനമായിരുന്നു മൂന്നാം ടെസ്റ്റിൽ കാണാൻ സാധിച്ചത്.

മത്സരത്തിന്റെ രണ്ടാം ദിവസം കൃത്യമായി ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ട് പിന്നീട് ഇന്ത്യയുടെ മുൻപിൽ അടിയറവ് പറയുകയായിരുന്നു. നിലവിൽ ഇംഗ്ലണ്ട് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഇംഗ്ലണ്ടിന്റെ ബോളിങ് നിരയാണ് അവരെ അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പിന്നിലോട്ടടിക്കാൻ സാധ്യതയുള്ള ഘടകം എന്ന് മഞ്ജരേക്കർ പറയുന്നു. മൂന്നാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ബോളിംഗ് നിരയെ അടിച്ചൊതുക്കാൻ ഇന്ത്യയുടെ യുവതാരങ്ങൾക്ക് സാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കർ സംസാരിച്ചത്.

“മത്സരങ്ങളിലെ ഇംഗ്ലണ്ടിന്റെ സമീപനത്തെ ഞാൻ ബഹുമാനിക്കുന്നു. അവർ ലോക ടെസ്റ്റ് ക്രിക്കറ്റിനായി വളരെ മികച്ച സംഭാവനകളാണ് നൽകുന്നത്. ഒരു ടീം എന്ന നിലക്കും അവർ മികവ് പുലർത്തുന്നു. പക്ഷേ അടുത്ത 2 ടെസ്റ്റുകളിലേക്ക് പോകുമ്പോൾ അവരുടെ ബോളിംഗ് അറ്റാക്കാണ് നിരാശ ഉണ്ടാക്കുന്ന ഒരു ഘടകം. മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസത്തെ ഏറ്റവും നിർണായകഘടകം, ഇന്ത്യൻ യുവതാരങ്ങൾ ഇംഗ്ലണ്ട് ബോളർമാരെ ആക്രമിച്ചു എന്നതാണ്. യാതൊരു ടെസ്റ്റ് പരിചയവുമില്ലാത്ത ഇന്ത്യയുടെ ബാറ്റർമാരാണ് ഇംഗ്ലണ്ടിന്റെ ബോളിംഗ് നിരയെ അടിച്ചൊതുക്കിയത്.”- മഞ്ജരേക്കർ പറയുന്നു.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

“രണ്ടാം ടെസ്റ്റിന് ശേഷം ബോധ്യമായ ഒരു കാര്യമുണ്ട്. ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പരിചയ സമ്പന്നതയില്ലാത്ത സ്പിന്നർമാർ തന്നെയാണ്. അവർ ആദ്യ മത്സരത്തിൽ നന്നായി പന്തറിഞ്ഞു. പക്ഷേ ഒരുപാട് ഭാരം അവരുടെ തോളിലേക്ക് എത്തുന്നുണ്ട്. അവരിൽ പലർക്കും ഫസ്റ്റ് ക്ലാസ് ലെവലിൽ പരിചയസമ്പന്നത ഇല്ലാത്തവരാണ്.”

“അതുകൊണ്ടു തന്നെ വരും മത്സരങ്ങളിലും അവരിൽ നിന്ന് നാടകീയമായ പ്രകടനങ്ങൾ ഒന്നുംതന്നെ ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയെ ഒരു ഇന്നിംഗ്സിൽ 150 റൺസിൽ ഓൾ ഔട്ട് ആക്കാനുള്ള കഴിവ് ഈ സ്പിൻ നിരയ്ക്കില്ല. മാത്രമല്ല വരും മത്സരങ്ങളിലും ഇന്ത്യ പൂർണമായും ടേൺ ചെയ്യുന്ന പിച്ചുകൾ ഇംഗ്ലണ്ടിനായി ഒരുക്കുമെന്ന് കരുതുന്നില്ല.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

“എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഇപ്പോഴും അപകടകരമായ രീതിയിൽ തന്നെയാണ് സമീപിക്കുന്നത്. പക്ഷേ അവരുടെ ബോളിംഗ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു കാരണമായി മാറുന്നു. ആ ഭാഗങ്ങളിലാണ് ഇന്ത്യ കൂടുതൽ സുരക്ഷിതരായി കാണപ്പെടുന്നത്.”- മഞ്ജരേക്കർ പറഞ്ഞുവെക്കുന്നു.

വമ്പൻ താരങ്ങളില്ലാതെ മൈതാനത്ത് ഇറങ്ങിയിട്ടും മൂന്നാം മത്സരത്തിൽ ഒരു ശക്തമായ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ 445 റൺസിന്റെ ചരിത്ര വിജയമായിരുന്നു നേടിയത്. വരും മത്സരങ്ങളിലും ഇന്ത്യ ഇത് ആവർത്തിക്കുന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top