ഇഷാന്ത് ശർമ എന്ന 18 വയസ്സുകാരൻ 2007ലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. ഓസ്ട്രേലിയൻ ഇതിഹാസമായ പോണ്ടിംഗ് ഉൾപ്പെടെ ക്രിക്കറ്റിലെ പല ഇതിഹാസങ്ങളെയും കുഴപ്പിക്കുന്ന പന്തുകളുമായി ഉയര കാരനായ ഇഷാന്ത് ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചു. എന്നാൽ താരത്തിൻ്റെ കരിയറിൽ വിനയായത് സ്ഥിരത നിലനിർത്താൻ കഴിയാത്തതായിരുന്നു.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥി ബൗളറായി ഈഷാന്ത് ഒതുങ്ങി. പിന്നീട് ഷമ്മി, ബുംറ എന്നിവരടങ്ങിയ ലോകോത്തര ബൗളർമാർ ഇന്ത്യൻ ടീമിൽ കടന്നുവന്നതോടെ ഇഷാന്ത് ടീമിൽ നിന്നും ഔട്ടായി. ഫീൽഡിലും പലപ്പോഴും മോശം പ്രകടനം ആയിരുന്നു ഈഷാന്ത് കാഴ്ചവച്ചിരുന്നത്.
ഫീൽഡിങ്ങിലെ മോശം പ്രകടനം കൊണ്ട് താരം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റൊരു ക്രിക്കറ്ററും ആഗ്രഹിക്കാത്ത നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ റെക്കോർഡ് ആണ് ഇഷാന്ത് സ്വന്തമാക്കിയിട്ടുള്ളത്. ഈ നൂറ്റാണ്ടിൽ ഇന്ത്യയ്ക്കെതിരെ പിറന്ന 3 ഏറ്റവും വലിയ വ്യക്തിഗത സ്കോറുകളിൽ ഇഷാന്തിൻ്റെ സംഭാവന ഉണ്ടായിരുന്നു.
ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക് 294, ഓസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്ക് 329 റൺസ്, ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം 302 റൺസ് ഈ മൂന്നു പേരുമാണ് ഇന്ത്യയ്ക്കെതിരെ ഈ നൂറ്റാണ്ടിൽ നേടിയ ആദ്യ 3 വ്യക്തിഗത ഉയർന്ന സ്കോർമാർ.ഇവർ ഈ ഉയർന്ന സ്കോറിലേക്ക് എത്തുന്നതിനുമുമ്പ് ഇഷാന്ത് ശർമ അവരുടെ ഇന്നിംഗ്സിൻ്റെ ആരംഭത്തിൽ എല്ലാവരുടെയും ക്യാച്ച് നഷ്ടപ്പെട്ടിരുന്നു. ഈ റെക്കോർഡ് ആണ് ഇഷാന്ത് ശർമ സ്വന്തമാക്കിയിട്ടുള്ളത്.
ഇഷാന്ത് ശർമ നൽകിയ അവസരത്തിലാണ് അവർ ഇന്ത്യയ്ക്കെതിരെ മിന്നി കത്തിയത്. കിട്ടിയ അവസരങ്ങൾ ഇഷാന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതു പോലെ കിട്ടിയ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് തന്നെയാണ് താരത്തിൻ്റെ ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനനഷ്ടം ആകുവാനുള്ള കാരണം.