ദക്ഷിണാഫ്രിക്കയ്ക്കെതിരെയായുള്ള ആരംഭ ട്വന്റി20 മത്സരത്തിൽ ഏഴ് വിക്കറ്റിനു പരാജയപ്പെട്ടുവെങ്കിലും ഐപിഎലിലെ തെറ്റുകൾ തിരുത്തി ഓപ്പണിങ് എത്തിയ ഇഷാൻ കിഷാൻ മിന്നി തിളങ്ങിയിരിക്കുകയാണ്. 48 പന്തിൽ 76 റൺസാണ് ഇഷാൻ കിഷാൻ സ്വന്തമാക്കിയത്. ഓപ്പണിങ് ഇറങ്ങിയ ഇഷാനും, ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കമാണ് മത്സരത്തിൽ കുറിച്ചത്.
പതിനൊന്നു ഫോറും, മൂന്ന് സിക്സുമാണ് ഇഷാൻ കിഷാൻ അടിച്ചു വാരിയത്. കേശവ് മഹാരാജാണ് ഒടുവിൽ ഇഷാനെ മടക്കി അയച്ചത്. സ്ഥിരം ഓപ്പണിംഗ് താരമായ രോഹിത് ശർമയും, കെ എൽ രാഹുലും ഇല്ലാത്തതിനാല്‍ ആണ് ഇഷാന്‍ കിഷനു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്
മത്സരത്തിനു ശേഷം ഇഷാൻ തന്നെ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. രോഹിത് ശർമയും, കെ എൽ രാഹുലും ലോകോത്തര താരങ്ങളാണെ്. അവർ ടീമിൽ ഉണ്ടാവുമ്പോൾ എന്റെ പിന്തുണ ആവശ്യമായി വരില്ല. അതുകൊണ്ട് തന്നെ പലിശീലന സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്റെ കർത്തവ്യം. അവസരം ലഭിക്കുമ്പോൾ എനിക്ക് എന്നെ തന്നെ തെളിയിക്കണം അല്ലെങ്കിൽ ടീമിനു വേണ്ടി നന്നായി പ്രവർത്തിക്കണം എന്ന് ഇഷാൻ തുറന്നു പറഞ്ഞു.
രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച പരിചയസമ്പന്നരായ രോഹിത്, രാഹുൽ എന്നിവരെ ഒഴിവാക്കി തന്നെ ടീമിലെടുക്കാന്‍ ആവശ്യപ്പെടില്ലെന്നും ഇഷാന്‍ കൂട്ടിചേര്‍ത്തു. ആദ്യ മത്സരത്തിലെ തോൽവിയിൽ ബോളർമാരെ മാത്രം കുറ്റം പറയാൻ സാധിക്കില്ലെന്നും ഇഷാൻ കിഷൻ പറഞ്ഞു. പല മേഖലകളിലും ഇനിയും മെച്ചപ്പെടാനുണ്ടെന്നും താരം പറഞ്ഞു.