ഐപിൽ പതിനഞ്ചാം സീസണിലെ എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച മുംബൈക്ക് മോശം തുടക്കം. ഒന്നാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ മുംബൈ ഇന്ത്യൻസ് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ചെന്നൈ ബൗളർമാർ.ഒന്നാം ഓവറിൽ രണ്ട് പ്രധാന വിക്കറ്റുകൾ നഷ്ടമായ മുംബൈക്ക് 10 ഓവറിനുള്ളിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി.
ഒന്നാം ഓവറിൽ തന്നെ രോഹിത് ശർമ്മ (0), ഇഷാൻ കിഷൻ (0)എന്നിവരെ നഷ്ടമായ രോഹിത് ശർമ്മയെയും ടീമിനെയും ഞെട്ടിച്ചത് ചെന്നൈ ഇടംകയ്യൻ പേസർ മുകേഷ് ചൗധരിയാണ്. കഴിഞ്ഞ കളികളിൽ വളരെ അധികം വിമർശനം ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരിൽ നിന്നും അടക്കം കേട്ട യുവ പേസർ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി എല്ലാ മറുപടിയും നൽകി.
മികച്ച ഒന്നാം വിക്കെറ്റ് കൂട്ടുകെട്ട് പ്രതീക്ഷിച്ച് ബാറ്റിങ് ആരംഭിച്ച മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ്മ വിക്കെറ്റ് നേടി പേസർ ചൗധരി ഞെട്ടിച്ചപ്പോൾ ഓവറിലെ അഞ്ചാമത്തെ ബോളിൽ ഇഷാൻ കിഷന്‍റെ കുറ്റി തെറിച്ചത് മനോഹരമായ ഒരു ഫുൾ ബോളിൽ. വളരെ വേഗത്തിലുള്ള ഈ സ്വിങ് ബോളിൽ യാതൊന്നും തന്നെ ചെയ്യുവാൻ ഇഷാൻ കിഷന് സാധിച്ചില്ല. തെറ്റായ ലൈനിൽ കളിച്ച ഇഷാൻ കിഷന്‍റെ സ്റ്റമ്പ്സ് തെറിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ചത് മികച്ച തുടക്കം.
അതേസമയം 15 കോടി രൂപക്ക് മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയ ഇഷാൻ കിഷൻ, തന്റെ കരിയറിലെ തന്നെ മോശം ബാറ്റിങ് ഫോമാണ് തുടരുന്നത്.നിലവിൽ താരത്തിന്റെ ടീമിലെ സ്ഥാനം പോലും സംശയത്തിലാണ്. കൂടാതെ ഒരിക്കൽ കൂടി ഡക്കിൽ പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മ നാണക്കേടിന്റെ മറ്റൊരു റെക്കോർഡിന് അവകാശിയായി. ഐപിൽ ക്രിക്കറ്റിൽ ഏറ്റവും അധികം തവണ 14ആം തവണയാണ് രോഹിത് ശർമ്മ പൂജ്യത്തിൽ പുറത്താകുന്നത്