എന്നെ ഫോമിലേക്ക് എത്തിച്ചത് അവർ :തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

IMG 20220224 WA0516

ശ്രീലങ്കക്ക് എതിരായ ഒന്നാം ടി :20യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം മറ്റൊരു ടി :20 പരമ്പരയിൽ വൈറ്റ് വാഷ് ജയം ലക്ഷ്യമിടുകയാണ്. ഒന്നാം ടി :20 മത്സരത്തിൽ ഏറ്റവും അധികം കയ്യടി സ്വന്തമാക്കിയത് ഇന്ത്യൻ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷനാണ്. ഇന്നലത്തെ മത്സരത്തിൽ 56 ബോളിൽ നിന്നും 89 റൺസ്‌ അടിച്ചെടുത്ത താരം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും കൂടാതെ അപൂർവ്വം റെക്കോർഡും സ്വന്തം പേരിലാക്കി. നേരിട്ട ആദ്യത്തെ ബോളിൽ മുതൽ പതിവ് ശൈലിയിൽ ബാറ്റ് വീശിയ താരം വെറും 56 ബോളിൽ നിന്നും 10 ഫോറും 2 സിക്സും അടക്കമാണ് തന്റെ ടി :20 കരിയറിലെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തിയത്. ടി :20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കെറ്റ് കീപ്പർ ഏറ്റവും ഉയർന്ന സ്കോർ എന്നുള്ള നേട്ടം കൂടി ഇഷാൻ കിഷന്റെ പേരിലായി.

നേരത്തെ വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരയിൽ ഫോമിലേക്ക് എത്താൻ കഴിയാതെ വിമർശനം നേരിട്ട ഇഷാൻ കിഷൻ തന്റെ ഇന്നലത്തെ മനോഹര പ്രകടനത്തിനുള്ള കാരണം തുറന്ന് പറയുകയാണ് ഇപ്പോൾ. ടീമിലെ സീനിയർ താരങ്ങളായ രോഹിത്തും വിരാട് കോഹ്ലിയും തനിക്ക് നൽകിയ പിന്തുണയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ വാക്കുകളുമാണ് തനിക്ക് ഏറെ ആത്മവിശ്വാസമായി മാറിയതെന്ന് പറഞ്ഞ കിഷൻ താൻ ഇന്നലത്തെ പ്രകടനത്തിൽ സന്തോഷമുണ്ടെന്നും വിശദമാക്കി. “നിങ്ങൾ എല്ലാം തന്നെ കരിയറിലെ മോശം ഫോമിലൂടെ കടന്ന് പോയേക്കാം.എന്നാൽ അതിൽ നിന്നും മുക്തി നേടണമെന്നാണ് അവർ മൂവരും പറയാറുള്ളത്. രാഹുൽ ദ്രാവിഡ്,വിരാട് കോഹ്ലി രോഹിത് ശർമ്മ എന്നിവരെല്ലാം കരിയറിൽ മോശം കാലഘട്ടത്തിലൂടെ കടന്നു പോയവരായിരിക്കും. അതിനാൽ തന്നെ അവർക്ക് ഇക്കാര്യം അറിയാം ” ഇഷാൻ കിഷൻ അഭിപ്രായം വിശദമാക്കി

FB IMG 1645715835002

“വെസ്റ്റ് ഇൻഡീസ് എതിരായ സീരിസിൽ എനിക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. എങ്കിലും ഈ മോശം സമയത്തിൽ നിന്നും മുക്തി നേടി മികച്ച ഇന്നിങ്സിലേക്ക് എത്താനായി കഴിയുമെന്നാണ് അവർ പറയാറുള്ളത്. എന്റെ ബാറ്റിംഗിലെ ചെറിയ പിഴവിൽ പോലും അവർക്ക് ശ്രദ്ധയുണ്ടായിരുന്നു. അതിനാൽ തന്നെ അവർ നൽകിയ പിന്തുണ എനിക്ക് ഒരു ഊർജമായിരുന്നു. അവർ എന്റെ കഴിവിലുള്ള വിശ്വാസം പല തവണ എന്നോട് പറഞ്ഞതാണ് “ഇഷാൻ കിഷൻ വെളിപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *