ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന് ഗുണകരമായി. തുറന്നുപറഞ്ഞ് ഇഷാൻ കിഷൻ.

അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പരിതാപകരമായ കളിയായിരുന്നു ഇത്തവണ കാഴ്ചവച്ചത്. മത്സരിച്ച 13 മത്സരങ്ങളിൽ വെറും മൂന്ന് മത്സരമാണ് മുംബൈ ഇന്ത്യൻസിന് വിജയിക്കാൻ സാധിച്ചത്. പത്തു മത്സരങ്ങൾ തോൽക്കുകയും ചെയ്തു.

ഇത്തവണ ടീമിൽ നിലനിർത്തിയ പൊള്ളാർഡ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ പൊള്ളാർഡിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഐപിഎൽ മെഗാ ലേലത്തിലൂടെ 8.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ടിം ഡേവിഡ് ആണ് ആ പുതിയ താരോദയം. ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച താരം പിന്നീട് കുറച്ചു മത്സരങ്ങൾ പുറത്തിരുന്നു. ഇപ്പോഴിതാ താരത്തിന് പുറത്താക്കിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയത് മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ.

336837

“ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന്റെ ഗുണത്തിന് വേണ്ടിയാണ്. മത്സരങ്ങൾ കളിക്കാതെ അൽപ്പസമയം ടീം ഇലവണിന് പുറത്ത് ചിലവഴിക്കാൻ കഴിഞ്ഞത് ഫോം വീണ്ടെടുക്കാൻ സഹായകമായി. ഐപിഎൽ ഒരു വലിയ വേദിയാണ്. ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ് മാനേജ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നത്. അതിൽ വ്യക്തിപരമായി ഒന്നു കാണാൻ കഴിയില്ല. നിർഭാഗ്യവശാൽ ടിം ഡേവിഡ് ടീമിന് പുറത്തായി. എന്നാൽ ഇന്ത്യൻ വിക്കറ്റിൽ തിളങ്ങാൻ സമയം ആവശ്യമായിരുന്നു. അതുകൊണ്ട് ടീമിന് പുറത്തായിരുന്നത് ഒരു മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല.

images 18 1

തിരിച്ചുവരവിന് ശേഷം ടിം കളിച്ച ഇന്നിങ്സുകൾ അതിമനോഹരമായിരുന്നു. ആദ്യം മുതൽ ടിമ്മിനെ പിന്തുണയ്ക്കേണ്ടിയിരുന്നുവെന്ന് ഒരുപാട് ആളുകൾ പറഞ്ഞെന്നിരിക്കാം പക്ഷെ അത്തരമൊരു തീരുമാനം എടുക്കാൻ ക്യാപ്റ്റനും മാനേജ്മെന്റിനും ബുദ്ധിമുട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ ടീമിനെ ചിലപ്പോൾ സഹായിക്കും. തിരിച്ചെത്തുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഉപകരിക്കും.”- ഇഷാൻ കിഷൻ പറഞ്ഞു.