തന്ത്രങ്ങള്‍ ചോര്‍ത്താമെന്ന് കരുതി. പക്ഷേ സഞ്ചു സാംസണ്‍ പണി തന്നു

കളത്തില്‍ എതിര്‍ താരങ്ങള്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ ഇന്ത്യ ഹിന്ദി ഭാക്ഷ ഉപയോഗിക്കാറുണ്ട്. എങ്ങനെ ബൗള്‍ ചെയ്യണമെന്നും ഏത് രീതിയില്‍ ഫീല്‍ഡ് പ്ലേസ്മെന്‍റ് നടത്തണമെന്നും ഹിന്ദിയിലൂടെ ആശയ വിനിമയം നടത്താറുണ്ട്.

ഇപ്പോഴിതാ, മത്സരത്തിനിടെ തനിക്ക് ഹിന്ദി അറിയാമെന്ന് മനസ്സിലാക്കിയ സഞ്ചു സാംസണ്‍ പിന്നീട് തമിഷ് ഭാഷ ഉപയോഗിച്ചതായി വെളിപ്പെടുത്തകയാണ് ന്യൂസിലന്‍റ് ബോളറായ ഇഷ് സോധി. പ്രൈം ടൈം സപോര്‍ട്ട്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പഞ്ചാബിലെ ലുധിയാനയിലാണ് ഇഷ് സോധി ജനിച്ചത്. പിന്നീട് അദ്ദേഹം ചെറുപത്തിലേ ന്യൂസിലന്‍റിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു.

“സഞ്ജു സാംസണ്‍ തമിഴ് സംസാരിക്കാന്‍ തുടങ്ങി. ഇതോടെ ഞാന്‍ അല്‍പം അസ്വസ്ഥനായി. കാരണം ഇവര്‍ ഹിന്ദിയില്‍ പറയുന്നതെല്ലാം തന്നെ മനസിലാക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. പക്ഷേ ഇത് വളരെ വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു. ” ഇഷ് സോധി പറഞ്ഞു

സഞ്ജു മാത്രമല്ല, മറ്റ് താരങ്ങളെല്ലാം തന്നെ തനിക്ക് മനസിലാവാതിരിക്കാന്‍ ഹിന്ദിക്ക് പകരം മറാത്തി, ഗുജറാത്തി പോലുള്ള ഭാഷയിലാണ് സംസാരിക്കാറുള്ളതെന്നും ഇഷ് സോധി അഭിമുഖത്തില്‍ പറഞ്ഞു.