രോഹിതും ബാബറുമല്ല, ആ ഇന്ത്യൻ താരം റൺമല കീഴടക്കും. പ്രവചനവുമായി ഇർഫാൻ പത്താൻ.

F7CV3 AXsAAA3IJ

ക്രിക്കറ്റ് ലോകം ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. 2011 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒരു ഏകദിന ലോകകപ്പിന് വേദിയാകുന്നത്. അതിനാൽ തന്നെ ഇന്ത്യയാണ് ഈ ലോകകപ്പിന്റെ ഫേവറേറ്റുകൾ എന്നിരുന്നാലും ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകൾ ഇന്ത്യയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ പീച്ചുകൾ പലപ്പോഴും ബാറ്റിംഗിനെ അനുകൂലിക്കുന്നതാണ് പതിവ്.

അതിനാൽ തന്നെ പല മത്സരങ്ങളിലും 300ന് മുകളിൽ ടീമുകൾക്ക് സ്കോർ ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ ആരാവും ഏറ്റവുമധികം റൺസ് കണ്ടെത്തുന്ന താരം എന്നത് സംശയമായി നിൽക്കുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ, ഡേവിഡ് വാർണർ ബാബർ ആസാം തുടങ്ങി പല റൺവേട്ടക്കാരും ഇത്തവണ ലോകകപ്പിൽ കളിക്കുന്നുണ്ട്. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടാൻ പോകുന്ന താരത്തെ പ്രവചിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഇപ്പോൾ.

രോഹിത് ശർമയും ബാബർ ആസമുമല്ല, വിരാട് കോഹ്ലിയാണ് ഇത്തവണ ഏറ്റവുമധികം റൺസ് സ്വന്തമാക്കാൻ പോകുന്നത് എന്നാണ് ഇർഫാൻ പത്താന്റെ അഭിപ്രായം. ഇന്ത്യയിലെ വിരാട് കോഹ്ലിയുടെ റെക്കോർഡുകളും സമീപകാലത്തെ ഫോമും കണക്കിലെടുത്താണ് ഇർഫാൻ പത്താന്‍റെ പ്രവചനം. ഇതുവരെ 281 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 13,083 റൺസ് ആണ് നേടിയിട്ടുള്ളത്.

Read Also -  ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.

സമീപകാലത്ത് വളരെ മികച്ച പ്രകടങ്ങളാണ് കോഹ്ലി പുറത്തെടുത്തിരിക്കുന്നത്. 2023 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറിയും വിരാട് നേടിയിരുന്നു. മാത്രമല്ല വലിയ അനുഭവസമ്പത്തുള്ള വിരാട് കോഹ്ലിക്ക് ഈ ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണാവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഒരുപക്ഷേ 2023 ഏകദിന ലോകകപ്പ് കോഹ്ലിയുടെ കരിയറിലെ അവസാന ലോകകപ്പായി മാറാനും സാധ്യതയുണ്ട്. അതിനാൽ തന്നെ 2011ൽ സച്ചിൻ ടെണ്ടുൽക്കർക്കായി ഇന്ത്യ ലോകകപ്പ് നേടിയതുപോലെ വിരാട് കോഹ്ലിക്കായി ഇത്തവണ ലോകകപ്പ് നേടുമെന്ന് പല പ്രമുഖരും വിലയിരുത്തുകയുണ്ടായി. മുൻപ് 2011ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ടീമിലെ അംഗമായിരുന്നു വിരാട് കോഹ്ലി. ഇത്തവണകൂടി ലോകകപ്പ് സ്വന്തമാക്കുകയാണെങ്കിൽ രണ്ടുതവണ ഏകദിന ലോകകപ്പ് സ്വന്തമാക്കുന്ന താരമായി കോഹ്ലിക്ക് മാറാൻ സാധിക്കും.

കോഹ്ലിക്ക് പുറമെ രോഹിത് ശർമയിലും ഇന്ത്യ വലിയ പ്രതീക്ഷ തന്നെയാണ് വച്ചിരിക്കുന്നത്. ഏകദിന ലോകകപ്പിൽ 5 സെഞ്ച്വറികൾ ഉൾപ്പെടെ ലോക റെക്കോർഡ് പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ചവച്ചത്. അതിനാൽ തന്നെ ഇത്തവണയും ഇന്ത്യൻ നായകൻ അത്തരത്തിലുള്ള പ്രകടനങ്ങൾ ആവർത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സമീപകാലത്ത് രോഹിത് ശർമയും മികച്ച പ്രകടനങ്ങളാണ് ഇന്ത്യക്കായി പുറത്തെടുത്തിരുന്നത്. ഇതിന്റെയൊക്കെയും ആകത്തുകയായി ഇന്ത്യ ഇത്തവണ ലോക കിരീടം സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top