ഈ വർഷം അവസാനം നടക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ 9 വർഷമായി ചാമ്പ്യൻ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ സംഘത്തിന് ഈ ലോകക്കപ്പ് അതിനാൽ തന്നെ വളരെ നിർണായകമാണ്. കൂടാതെ ഐപിഎല്ലിൽ 5 കിരീടങ്ങൾ മുംബൈ ഇന്ത്യൻസ് നായകനായി സ്വന്തമാക്കിയ രോഹിത് ശർമ്മക്ക് അന്താരാഷ്ട്ര തലത്തിലും തന്റെ ക്യാപ്റ്റൻസി മികവ് തെളിയിക്കാനുള്ള അവസരമാണ് ഓസ്ട്രേലിയയിൽ ആരംഭം കുറിക്കുന്ന ലോകക്കപ്പ്.
സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരക്ക് പിന്നാലെ അയർലാൻഡ് എതിരെയാണ് ഇന്ത്യൻ ടീം അടുത്തതായി ടി :20 കളിക്കുക.ലോകക്കപ്പ് മുന്നിൽ നിൽക്കേ ആരൊക്കെ ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് സ്ഥാനം നേടുമെന്നത് ശ്രദ്ധേയമായ ചോദ്യമാണ്. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു നിരീക്ഷണവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെയാണ് താരം പ്രവചിക്കുന്നത്.യുവ താരങ്ങളുടെ പ്രകടനം അടക്കം അടിസ്ഥാനമാക്കി ലോകകപ്പിലെ ഇന്ത്യയുടെ അന്തിമ ഇലവൻ തന്നെ എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് ഇർഫാൻ പത്താൻ.വിക്കെറ്റ് കീപ്പർ റോളിൽ റിഷാബ് പന്തിനെ ഒഴിവാക്കിയ മുൻ താരം പകരം മികച്ച ഫോമിലുള്ള ദിനേശ് കാർത്തിക്കിനെയാണ് പരിഗണിച്ചത്
സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരക്ക് പിന്നാലെ അയർലാൻഡ് എതിരെയാണ് ഇന്ത്യൻ ടീം അടുത്തതായി ടി :20 കളിക്കുക.ലോകക്കപ്പ് മുന്നിൽ നിൽക്കേ ആരൊക്കെ ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് സ്ഥാനം നേടുമെന്നത് ചോദ്യം നിലനില്‍ക്കേ പ്ലേയിങ്ങ് ഇലവനുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. വിക്കെറ്റ് കീപ്പർ റോളിൽ റിഷാബ് പന്തിനെ ഒഴിവാക്കിയ മുൻ താരം, പകരം മികച്ച ഫോമിലുള്ള ദിനേശ് കാർത്തിക്കിനെയാണ് പരിഗണിച്ചത്
” കാർത്തിക്ക് പോലെ വെറൈറ്റി ഷോട്ടുകൾ കളിക്കാൻ കഴിയുന്ന താരങ്ങൾ വളരെ അപൂർവ്വം തന്നെ. അതിനാൽ തന്നെ ഞാൻ അദ്ദേഹത്തെ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ആദ്യമേ സെലക്ട് ചെയ്യുന്നു. പേസ് ആൻഡ് സ്പിൻ ഒരുപോലെ കളിക്കുന്ന ദിനേശ് കാർത്തിക്ക് ക്രീസിലേക്ക് എത്തി ആദ്യത്തെ ബോൾ മുതൽ റൺസ് കണ്ടെത്താൻ കഴിവുള്ള ഒരു താരവും ആണ് ” ഇർഫാൻ പത്താൻ വാചാലനായി.
ഇർഫാൻ പത്താന്‍റെ ഇന്ത്യൻ ടീം : ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്,ഹാർദിക്ക് പാണ്ട്യ, ദിനേശ് കാർത്തിക്ക്, രവീന്ദ്ര ജഡേജ,ഹർഷൽ പട്ടേൽ, ചാഹൽ, ബുംറ, ഭുവനേശ്വർ കുമാർ