കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെ, നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരത്തിന്‍റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചട്ടില്ലാ. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ റിഷഭ് പന്ത് തുടരുന്ന മോശം ഫോമിനെ തുടര്‍ന്ന്, ഇന്ത്യന്‍ ക്യാപ്റ്റനു മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.
ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, കെ എൽ രാഹുൽ എന്നിവരും വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിനാൽ, പന്ത് ഈ മോശം പ്രകടനം തുടരുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ ഒരു പ്രധാന താരം ആയിരിക്കില്ലെന്നാണ് ഇർഫാൻ പത്താന്‍ കരുതുന്നത്.” ഇപ്പോൾ, നിങ്ങളാണ് ക്യാപ്റ്റൻസി ചെയ്യുന്നത്, പക്ഷേ മുന്നോട്ട് പോകുമ്പോൾ പ്ലേയിങ്ങ് ഇലവനിൽ എത്താന്‍ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ട ഒരു സമയം വരാൻ സാധ്യതയുണ്ട്,” ഇർഫാൻ പത്താന്‍ സ്റ്റാർ സ്പോർട്സ് ഷോയില്‍ പറഞ്ഞു.
“നിങ്ങൾക്ക് ഇതിനകം പ്ലേയിംഗ് ഇലവനിൽ വിക്കറ്റ് കീപ്പർമാരായി ദിനേശ് കാർത്തിക്കും ഇഷാൻ കിഷനും ഉണ്ട്, സഞ്ജു സാംസൺ കാത്തിരിക്കുന്നു,. കെല്‍ രാഹുലുണ്ട്, നിങ്ങൾക്ക് (റിഷഭ് പന്ത്) നിങ്ങളുടെ ബാറ്റ് അധികനേരം നിശബ്ദമാക്കാൻ കഴിയില്ല, ”ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേർത്തു.
പന്തിന്റെ കഴിവില്‍ സംശയമില്ലെന്നും പക്ഷേ തന്റെ കളിയിൽ കൂടുതൽ സ്ഥിരത ചേർക്കേണ്ടതുണ്ട് എന്ന് മുന്‍ ഇന്ത്യന്‍ താരം നിര്‍ദ്ദേശം നല്‍കി. ഋഷഭ് പന്ത് ഒരു സൂപ്പർ സ്റ്റാർ കളിക്കാരനാണെന്നതിൽ സംശയമില്ല. അവൻ 24 വയസ്സുള്ള ഒരു പയ്യനാണ്, അടുത്ത 10 വര്‍ഷത്തേക്ക് കളി തുടരാനായാല്‍ അദ്ദേഹം വളരെ മികച്ച താരമായി മാറും. പക്ഷേ, അതിനൊത്ത പ്രകടനം ഇപ്പോള്‍ പുറത്തുവരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം’ പത്താന്‍ പറഞ്ഞ് നിര്‍ത്തി.