ഇന്ത്യൻ ടീമിലെ മികച്ച യുവ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യർ. എന്നാൽ ഇപ്പോഴിതാ താരം തിളങ്ങുന്നത് ഇന്ത്യൻ ബാറ്റിങ്ങിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ഇർഫാൻ പത്താൻ. നല്ല പേസ് ബൗളർമാർക്കെതിരെ ബാറ്റ് ചെയ്യാൻ ശ്രേയസ് അയ്യർ ബുദ്ധിമുട്ടുണ്ടെന്നും ഇങ്ങനെ പോയാൽ ലോകകപ്പ് ടീമിൽ സ്ഥാനം നഷ്ടമാകുമെന്നും ഇർഫാൻ പത്താൻ പറയുന്നു.
ഫെബ്രുവരിയിൽ വച്ച് നടന്ന ശ്രീലങ്കൻ പരമ്പരയിൽ മൂന്നു മത്സരങ്ങളിലും ഫിഫ്റ്റി നേടി മികച്ച ഫോമിലായിരുന്നു ശ്രേയസ് അയ്യർ. എന്നാൽ പിന്നീട് അങ്ങോട്ട് താരത്തിന് കാര്യമായി തിളങ്ങാൻ സാധിച്ചിട്ടില്ല. ഐ പി എല്ലിലും ഇപ്പോൾ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും പേസ് ബൗളിങ്ങിനെതിരെ റൺസ് കണ്ടെത്താൻ അദ്ദേഹം ബുദ്ധിമുട്ടുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഫാസ്റ്റ് ബൗളിങ്ങിനെതിരെ ശ്രേയസ് ഇവരുടെ കഴിവ് വർധിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.
“ഈ പരമ്പരയിൽ മാത്രം അല്ല അതിനുമുമ്പുള്ള കുറച്ചു മത്സരങ്ങളിലും അദ്ദേഹം പേസിനെതിരെ ബുദ്ധിമുട്ടുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ഐപിഎല്ലിൽ പോലും 140 മുകളിൽ വേഗത്തിൽ പന്ത് അറിയുന്ന ബൗളർമാർക്കെതിരെ നേടുവാൻ അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞു.
സ്പിന്നർമാർക്കെതിരെ കളിക്കുവാൻ ആണ് അവൻ കൂടുതലും ഇഷ്ടപ്പെടുന്നത്. മണിക്കൂറിൽ 140 കിലോമീറ്ററിൽ താഴെ പന്തെറിയുന്ന ബൗളർമാർക്കെതിരെ അവൻ മികച്ച രീതിയിൽ ആണ് കളിക്കുന്നത്. എന്നാൽ അവൻ എന്തുതന്നെയായാലും പേസ് ബൗളർമാർക്കെതിരെ മെച്ചപ്പെടാനുണ്ട്.”-ഇർഫാൻ പത്താൻ പറഞ്ഞു.