സൗത്താഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലണ്ട്. അവസാന മത്സരത്തില്‍ 69 റണ്‍സ് വിജയം.

88 റണ്‍സുമായി ക്യാപ്റ്റന്‍ പോള്‍ സ്റ്റര്‍ലിങ്ങ് മുന്നോട്ട് നയിച്ചപ്പോള്‍ സൗത്താഫ്രിക്കകെതിരെ അയര്‍ലണ്ടിന് അട്ടിമറി വിജയം. പരമ്പരയിലെ അവസാന മത്സരത്തില്‍ 69 റണ്‍സിന്‍റെ വിജയമാണ് അയര്‍ലണ്ട് നേടിയത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൗത്താഫ്രിക്ക 215 റണ്‍സില്‍ എല്ലാവരും പുറത്തായി.

126 ന് 6 എന്ന നിലയില്‍ തകര്‍ന്ന സൗത്താഫ്രിക്കയെ 200 കടത്തിയത് ജേസണ്‍ സ്മിത്തിന്‍റെ 91 റണ്‍സ് പോരാട്ടമാണ്. സൗത്താഫ്രിക്കയില്‍ ജനിച്ച്, അണ്ടര്‍ 19 കളിച്ച ഗ്രഹാ ഹ്യൂം സൗത്താഫ്രിക്കയെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മത്സരത്തില്‍ 29 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്. മറ്റൊരു ബോളറായ ക്രയിഗ് യംഗ് 40 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ടിനായി മുന്നേറ്റ നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ പോള്‍ സ്റ്റെര്‍ലിങ്ങും (91) ബാല്‍ബറിനും (45) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിചേര്‍ത്തു. കര്‍ട്ടിസ് കാംഫര്‍ (34) ഹാരി ടെക്ടര്‍ (48 പന്തില്‍ 60) ലോര്‍ക്കാന്‍ ടക്ടര്‍ (26) എന്നിവര്‍ ചേര്‍ന്ന് അയര്‍ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചു. സൗത്താഫ്രിക്കകായി വില്യംസ് 4 വിക്കറ്റ് വീഴ്ത്തി.

സൗത്താഫ്രിക്കകെതിരെയുള്ള അയര്‍ലണ്ടിന്‍റെ രണ്ടാം വിജയമാണിത്. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച് സൗത്താഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.

Previous articleഅന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.
Next article“ബുദ്ധി കൃത്യമായി ഉപയോഗിക്കൂ”, ആദ്യ ട്വന്റി20യ്ക്ക് ശേഷം അഭിഷേക് ശർമയ്ക്ക് യുവരാജിന്റെ ഉപദേശം.