ഒടുവില്‍ വിജയവുമായി അയര്‍ലണ്ട്. 1 പന്ത് ബാക്കി നില്‍ക്കേ ത്രില്ലിങ്ങ് ഫിനിഷിങ്ങ്

ezgif 5 2e2bd754c0

ഏഴ് ടി20 കളിലും മൂന്ന് ഏകദിനങ്ങളിലും തോറ്റ ഈ സമ്മറില്‍ ഒരു വിജയം പോലും നേടാന്‍ അയര്‍ലണ്ടിനു കഴിഞ്ഞില്ലായിരുന്നു. പല തവണ വിജയത്തിനടുത്ത് എത്തിയട്ടും കൈവിട്ടു പോയിരുന്നു. ഒടുവില്‍ അഫ്ഗാനിസ്ഥാനെതിരെ ത്രില്ലിങ്ങ് വിജയം നേടിയിരിക്കുകയാണ് അയര്‍ലണ്ട്. ബെൽഫാസ്റ്റിൽ നടന്ന ആദ്യ ടി20യിൽ അയർലൻഡ് ഏഴ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. അഫ്ഗാന്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 1 പന്ത് ബാക്കി നില്‍ക്കേ അയര്‍ലണ്ട് തോല്‍പ്പിച്ചു. സ്കോര്‍ – അഫ്ഗാനിസ്ഥാന്‍ – 168/7 അയര്‍ലണ്ട് – 171/3

ആറ് ഓവറിൽ ഒമ്പത് വിക്കറ്റ് ശേഷിക്കെ 48 റൺസ് വേണ്ടിയിരുന്ന അയർലൻഡ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അഫ്ഗാന്‍ ബോളര്‍മാര്‍ മത്സരം ആവേശമാക്കി. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്നപ്പോൾ, ഡോക്രെൽ, നവീൻ-ഉൾ-ഹഖിനെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പറത്തി ഒരു പന്ത് ശേഷിക്കെ അയർലൻഡിനെ വിജയത്തിലെത്തിച്ചു.

FZvNDzrWAAEslXd

വിജയലക്ഷ്യവുമായി ഇറങ്ങിയ അയര്‍ലണ്ടിനു മികച്ച പ്രകടനമാണ് ബാറ്റര്‍മാര്‍ നടത്തിയത്. ആദ്യ വിക്കറ്റില്‍ സ്റ്റെര്‍ലിങ്ങും (31) ആന്‍ഡ്രൂ ബാല്‍ബറിന്‍ (51) എന്നിവര്‍ മികച്ച തുടക്കം നല്‍കി. ഇതിനു ശേഷമായിരുന്നു റാഷീദ് ഖാന്‍ നയിച്ച ബോളര്‍മാര്‍ക്കെതിരെ ലോര്‍ക്കാന്‍ ടക്കറിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി. 32 പന്തില്‍ 6 ഫോറും 1 സിക്സുമായി 50 റണ്‍സാണ് ടക്കര്‍ നേടിയത്. 15 പന്തില്‍ 25 റണ്‍സുമായി ഹാരി ടെക്ടറും 10 റണ്‍സുമായി ഡോക്റെലും പുറത്താകതെ നിന്നു.

Read Also -  "ദ്രാവിഡും കൂട്ടരും മണ്ടത്തരം കാട്ടരുത്, കോഹ്ലിയെ മൂന്നാമത് ഇറക്കൂ". ആവശ്യവുമായി ഡിവില്ലിയേഴ്സ്.
343985

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഉസ്മാന്‍ ഖാനി ഫിഫ്റ്റി നേടി. ആദ്യ 5 ഓവര്‍ കഴിഞ്ഞപ്പോള്‍ 7 ബോളില്‍ 8 റണ്‍സായിരുന്നു ഖാനി നേടിയത്. പിന്നീട് ഗിയര്‍ മാറ്റിയ താരം 42 പന്തില്‍ 59 റണ്‍സ് നേടിയാണ് പുറത്തായത്. അവസാന നിമിഷങ്ങളില്‍ ഇബ്രാഹിം സര്‍ദ്ദാന്‍റെ (18 പന്തില്‍ 29) പ്രകടനം അഫ്ഗാനെ മികച്ച സ്കോറില്‍ എത്തിച്ചു.

Scroll to Top