ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വരുന്ന ഐപിൽ സീസണിനെ കുറിച്ചുള്ള വിശദ ചർച്ചകളിലാണ്.പതിനഞ്ചാം സീസൺ ഐപിൽ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ മാർച്ച് അവസാനവാരം ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കുമ്പോൾ എല്ലാ കണ്ണുകളും ഇപ്പോൾ ഫെബ്രുവരി 13, 14 തീയതികളിൽ തുടങ്ങുന്ന മെഗാതാര ലേലത്തിലേക്കാണ്. ഏതൊക്കെ താരങ്ങളെയാണ് ടീമുകൾ നേടുക എന്ന ചോദ്യം ശക്തമാകുമ്പോൾ പുതിയ രണ്ട് ടീമുകളുടെ പദ്ധതികളും ശ്രദ്ധേയമായി മാറുകയാണ്. അതേസമയം കഴിഞ്ഞ ഐപിഎല്ലിൽ ഹൈദരാബാദ് ടീമിലെ പ്രധാന താരമായ ഡേവിഡ് വാർണർ ഇത്തവണത്തെ ലേലെത്തിലേക്ക് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയ വാർണർക്കായി വാശിയെറിയ ലേലം നടക്കുമെന്നാണ് സൂചന.
ഐപിഎല്ലിൽ ഡേവിഡ് വാർണറുടെ ഭാവി എപ്രകാരമാകുമെന്ന് പ്രവചിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. മോശം ബാറ്റിങ് ഫോമിനെ തുടർന്ന് കഴിഞ്ഞ തവണ ഐപിൽ സീസണിൽ നിന്ന് ഹൈദരാബാദ് ടീം പുറത്താക്കിയ വാർണർക്ക് ഇത്തവണത്തെ ലേലത്തിൽ വമ്പൻ തുകയുമായി ടീമുകൾ എത്തും എന്നും ചോപ്ര പ്രവചിക്കുന്നുണ്ട്.ഇത് വരെ പഞ്ചാബ്, ബാംഗ്ലൂർ, കൊൽക്കത്ത ടീമുകൾക്കാണ് ഒരു നായകൻ ഇല്ലാത്തത്. എങ്കിലും അവർ ആരും തന്നെ ഡേവിഡ് വാർണറെ ക്യാപ്റ്റനായി ടീമിലേക്ക് എത്തിക്കും എന്ന് എനിക്ക് ഒരിക്കലും തന്നെ തോന്നുന്നില്ല. പക്ഷേ ലേലത്തിൽ ഓസ്ട്രേലിയൻ ഓപ്പണറെ വൻ തുക മുടക്കി ലേലത്തിൽ വിളിച്ചെടുക്കാൻ ടീമുകൾ കാണും ” ചോപ്ര നിരീക്ഷിച്ചു.
“ഏതെങ്കിലും ടീമുകൾ വാർണറെ നായകൻ റോളിൽ ടീമിലേക്ക് എത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ വാർണർ ഒരു കളിക്കാരനായി ഏതെങ്കിലും ഒരു ടീമിലേക്ക് എത്തുമെന്നത് ഉറപ്പാണ്. എനിക്ക് ഏറ്റവും അധികം ആഗ്രഹം ബാംഗ്ലൂർ ടീമിൽ വാർണർ കളിക്കണം എന്നാണ്. കോഹ്ലി : വാർണർ ജോഡി നൽകുന്ന ഓപ്പണിങ് തുടക്കം അവരുടെ ടീമിന് കരുത്തായി മാറുമെന്നത് തീർച്ച” ആകാശ് ചോപ്ര വാചാലനായി. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ വെറും 195 റൺസാണ് വാർണർ നേടിയത്.