ഐപിൽ പതിനഞ്ചാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ബാംഗ്ലൂർ ടീം. ഒരുവേള തോൽവി മുന്നിൽക്കണ്ട ബാംഗ്ലൂർ ടീമിനെ വെടിക്കെട്ട് ഫിനിഷിഗ് പ്രകടനവുമായി ജയിപ്പിച്ച സീനിയർ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ വെറും 23 ബോളിൽ 7 ഫോറും ഒരു സിക്സും അടക്കം 44 റൺസാണ് ദിനേശ് കാർത്തിക്ക് നേടിയത്. ആറാം വിക്കറ്റിൽ 67 റൺസാണ് ദിനേശ് കാർത്തിക്കും ഷഹബാസ് അഹമ്മദും അടിച്ചെടുത്തത്.മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയ ദിനേശ് കാർത്തിക്ക് തന്റെ ഭാവി പ്ലാനുകളെ കുറിച്ചും വാചാലനായി. മത്സര ശേഷം ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസും കാർത്തിക്കിന്‍റെ ബാറ്റിങ് മികവിനെ വാനോളം പ്രശംസിച്ചു.
തോൽവി മുന്നിൽ കണ്ട നിമിഷത്തിൽ നിന്നും ഇത്തരത്തിൽ മത്സരത്തെ ജയത്തിലേക്ക് എത്തിക്കണമെങ്കിൽ തീർച്ചയായും ചില സ്പെഷ്യൽ താരങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ ഫാഫ് ദിനേശ് കാർത്തിക്കിൽ ഇനിയും ഏറെ കരിയർ ശേഷിക്കുണ്ടെന്നും പറഞ്ഞു. ഇത്തരം സമ്മർദ്ദത്തിൽ നിന്നും ജയത്തിലേക്ക് എത്തുക തീർച്ചയായും മനോഹരം തന്നെ. ദിനേശ് കാർത്തിക്ക് വളരെ ശാന്തനായ ഒരു ബാറ്റ്സ്മാനാണ്. അദ്ദേഹത്തിന് ഈ സമ്മർദ്ദം നിമിഷങ്ങൾ നേരിടാൻ അറിയാം “ഫാഫ് വാചാലനായി.
അതേസമയം താൻ സ്വയം ആത്മവിശ്വാസം നൽകാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ ദിനേശ് കാർത്തിക്ക് ടീമിലെ ജയത്തിലേക്ക് എത്തിക്കാനായതിൽ സന്തോഷവും തുറന്ന് പറഞ്ഞു. “ഞാൻ എന്റെ പ്രകടനങ്ങളെ എല്ലാം പുറത്തെടുക്കാൻ വലിയ ഒരു എഫോർട്ട് നടത്തി. കഴിഞ്ഞ വർഷങ്ങളിൽ അൽപ്പം കൂടി മെച്ചപ്പെട്ട പ്രകടനം നടത്താമായിരുന്നുവെന്ന് എനിക്ക് തോന്നാറുണ്ട്. അതിനാൽ തന്നെ ഞാൻ ഇത്തവണ വ്യത്യസ്തമായിട്ടുള്ള ട്രെയിനിങ് നടത്തി.എനിക്ക് ഇനിയും പല കാര്യങ്ങൾ നേടാനുണ്ട് എന്നത് സ്വയം ബോധ്യപെടുത്താൻ പല തവണ ഞാൻ ശ്രമിക്കാറുണ്ട്.” ദിനേശ് കാർത്തിക്ക് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം വാങ്ങിക്കൊണ്ട് പറഞ്ഞു.