ഐപിൽ ചരിത്രത്തിൽ ഇതുവരെ ഒരു സീസണിലും കിരീടം നേടാനായി കഴിയാത്ത ഒരു ടീമാണ് ബാംഗ്ലൂർ. ഏറെ കാലം ടീമിനെ നയിച്ച വിരാട് കോഹ്ലി കഴിഞ്ഞ സീസണിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. വിരാട് കോഹ്ലിക്ക് പകരം നായകനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ടീം ഇപ്പോൾ. എന്നാൽ ബാംഗ്ലൂർ ടീമിനോപ്പമുള്ള ഒരിക്കലും തന്നെ മറക്കാൻ സാധിക്കാത്ത ഒരു ഓർമ പങ്കുവെക്കുകയാണ് കോഹ്ലി ഇപ്പോൾ. ഐപിഎല്ലിൽ ഏറ്റവും അധികം ആരാധകർ ഇഷ്ടപെടുന്ന ടീമാണെങ്കിൽ പോലും കിരീടത്തിന് അരികെ എത്തി നഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കാറുള്ളത്. ഇക്കാര്യത്തിൽ ഒരു അനുഭവം വിശദമാക്കുകയാണ് വിരാട് കോഹ്ലി.2016ലെ ഐപിൽ സീസണിൽ തുടർ ജയങ്ങൾ നേടി ഫൈനലിൽ വരെ എത്തിയിട്ടും ഹൈദരാബാദ് ടീമിന്റെ മുമ്പിൽ തോൽക്കാനായിരുന്നു അവരുടെ വിധി.
ഈ ഐപിൽ സീസണും ആ സീസണിലെ ഫൈനലിലെ തോൽവിയും ഒരിക്കലും തനിക്കും അന്നത്തെ ടീം അംഗങ്ങൾക്കും മറക്കാൻ കഴിയില്ലെന്ന് പറഞ്ഞ വിരാട് കോഹ്ലി ആ തോൽവി ഇന്നും വലിയ ഒരു വേദനയായി ഹൃദയത്തിലുണ്ടെന്നും താരം വിശദമാക്കി.”ആ സീസണിലെ ഞങ്ങളുടെ പ്രകടനം തീർത്തും അത്ഭുതം സൃഷ്ടിക്കുന്നതായിരുന്നു. ആ ഒരു സീസണിൽ എല്ലാ കാര്യവും ഏറെക്കുറെ സ്വഭാവികമായി തന്നെ നടന്നു.ഞങ്ങൾ വളരെ മോശമായി സീസണിന് തുടക്കം കുറിച്ചെങ്കിൽ ഞങ്ങൾക്ക് അത് നേടാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസമുണ്ടായി. ആവിശ്വസനീയമായിരുന്നു ആ ഒരു സീസൺ. നാല് താരങ്ങൾ അവരുടെ മികച്ച ഫോമിലേക്ക് എത്തി “വിരാട് കോഹ്ലി വാചാലനായി.
” ഫൈനലിൽ ഞങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് ലഭിച്ചില്ല. ഞങ്ങൾക്ക് അത് കിരീടം നേടാനുള്ള സുവർണ്ണ അവസരം തന്നെയായിരുന്നു. എങ്കിലും എതിർ ടീം അവർ മികവിലേക്ക് എത്തിയ ആ ദിനം ഞങ്ങൾക്ക് നിരാശരായി മടങ്ങേണ്ടി വന്നു. എങ്കിലും ആ ഫൈനൽ അനേകം ഓർമ്മകളും പാഠവും നൽകി.ഞങ്ങൾക്ക് എല്ലാം തീർച്ചയായും ആ തോൽവി ഇന്നും വേദനയാണ്.എപ്പോഴെങ്കിലും ആ ഒരു ഫൈനൽ ഹൈലൈറ്റ്സ് വരുമ്പോൾ ലോകേഷ് രാഹുൽ എനിക്ക് സ്ക്രീൻ ഷോട്ട് അയച്ച് തരും. അത്രത്തോളം വേദനയാണ് ആ ഫൈനൽ “വിരാട് കോഹ്ലി തുറന്നുപറഞ്ഞു.
ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 8 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഓപ്പണിംഗ് ജോഡികളായ ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും 10.3 ഓവറില്‍ 114 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും, പിന്നാലെ വന്നവര്‍ക്ക് 209 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല