ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കാൻ തന്നെയാണ്. മാർച്ച് 26ന് ചെന്നൈ സൂപ്പർ കിംഗ്സ് : കൊൽക്കത്ത ടീമുകൾ ഏറ്റുമുട്ടിയാണ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത് എങ്കിൽ പുതിയ രണ്ട് ടീമുകളുടെ വരവ് പോരാട്ടങ്ങൾക്ക് വൻ വാശി നിറഞ്ഞതാക്കി മാറ്റും. എന്നാൽ എല്ലാ ആരാധകരും വളരെ ഏറെ ആകാംക്ഷയോടെ നോക്കുന്നത് ഇന്ത്യൻ സ്റ്റാർ ആൾറൗണ്ടർ ഹാർദ്ദിക്ക് പാണ്ട്യയുടെ തിരിച്ചുവരവിനാണ്. ഏറെ നാളുകൾക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരികെ വരുന്ന താരം അഹമ്മദാബാദ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്.ആറ് മാസങ്ങൾക്ക് ശേഷം ഐപിഎല്ലിൽ കൂടി ക്രിക്കറ്റിലേക്ക് തിരികെ എത്തുന്ന ഹാർദ്ദിക്ക് പാണ്ട്യ എതിർ ടീമുകൾക്ക് എല്ലാം തന്നെ ഒരു മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ.
പുത്തൻ സീസണിൽ പുതിയ ഒരു ടീമിനും ഒപ്പം കളിക്കുമ്പോൾ താൻ വളരെ അധികം പ്രതീക്ഷയിലാണെന്ന് പറഞ്ഞ ഹാർദ്ദിക്ക് പാണ്ട്യ വരാനിരിക്കുന്ന പുതിയ സീസണിൽ തന്റെ ബൗളിങ്ങിലെ പ്ലാൻ എന്താകുമെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.കഴിഞ്ഞ സീസണിൽ വരെ മുംബൈ ഇന്ത്യൻസ് ടീമിലെ അംഗമായ ഓല്‍റൗണ്ടര്‍ ഇത്തവണ താര ലേലത്തിന് മുൻപായി അഹമദാബാദ് ടീമിലേക്ക് 15 കോടി രൂപക്കാണ് എത്തുന്നത്.
ടി :20 ക്രിക്കറ്റ് ലോകകപ്പ് പിന്നാലെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും പുറത്തായ താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നസ് നേടാനുള്ള ശ്രമത്തിലാണ്. കൂടാതെ ഹാർദ്ദിക്ക് പാണ്ട്യ ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
“എന്റെ ബൗളിംഗ് കുറിച്ചുള്ള എല്ലാവിധ സസ്പെൻസ് എന്തായാലും അത് പോലെ തന്നെ നിൽക്കട്ടെ.എന്റെ ഐപിഎല്ലിലെ ബൗളിംഗ് തീർച്ചയായും വലിയ ഒരു സസ്പെൻസ് തന്നെയാകും “ടീം ജേഴ്സി പുറത്തിറക്കുന്ന ചടങ്ങിൽ ഹാർദ്ദിക്ക് പാണ്ട്യ പറഞ്ഞു.
”വിജയം അവരുടേതും, പരാജയം എന്റേതുമാണ്. ഞങ്ങളുടെ കഴിവിനൊത്ത് ടീമിലെ താരങ്ങളെ സഹായിക്കും, അവര്‍ സന്തോഷരാണെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുകയുമാണ് തങ്ങളുടെ റോളെന്നു ഗുജറാത്ത് നായകനായ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. വ്യക്തതയും സത്യസന്ധതയുമുണ്ടായിരിക്കണം. നല്ല സമയങ്ങളില്‍ അവര്‍ക്കു ഞങ്ങളെ ആരെയും ആവശ്യമില്ല. പക്ഷെ ആ സീസണ്‍ നിങ്ങളെ പരീക്ഷിക്കും, മോശം സമയങ്ങളുമുണ്ടാവും. അപ്പോഴാണ് ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കേണ്ടതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.