എക്കാലവും ഐപിൽ ക്രിക്കറ്റ് അനേകം പുത്തൻ പ്രതിഭകൾക്ക് ജന്മം നൽകാറുണ്ട്. അത്തരത്തിൽ ഭാവി ഇന്ത്യൻ താരമെന്നുള്ള വിശേഷണം ഇതിനകം തന്നെ സ്വന്തമാക്കി മുന്നേറുകയാണ് ഹൈദരാബാദ് യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്ക്. അനായാസമായി സ്ഥിരതയോടെ 150 കിലോമീറ്റർ പ്ലസ് സ്പീഡിൽ പന്തെറിയുന്ന താരത്തിന്റെ പ്രകടനം ഓരോ മത്സരത്തിനും ശേഷം വളരെ അധികം മികച്ചതായി മാറുന്നത് മുൻ താരങ്ങൾ അടക്കം നിലവിൽ ചൂണ്ടികാണിക്കുന്നുണ്ട്
ഇന്നലെ കൊൽക്കത്തക്ക് എതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ താരം ഇതിനകം തന്നെ ഐപിൽ ക്രിക്കറ്റിലെ വേഗതയെറിയ ഫാസ്റ്റ് ബൗളർ ആയി മാറി കഴിഞ്ഞു. എന്നാൽ ഇപ്പോൾ താരത്തെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിലേക്ക് താരത്തെ ഉറപ്പായും പരിഗണിക്കണമെന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ നായകൻ.
ഓസ്ട്രേലിയയിൽ ഒക്ടോബർ :നവംബർ മാസങ്ങളിൽ നടക്കുന്ന ടി :20 ലോകക്കപ്പിൽ തന്റെ അതിവേഗ സ്പീഡിനാൽ അത്ഭുതങ്ങൾ ഏറെ സൃഷ്ടിക്കാൻ ഉമ്രാൻ മാലിക്കിന് സാധിക്കുമെന്ന് പറയുകയാണ് മുൻ പാക് നായകനായ റാഷിദ് ലത്തീഫ്. സീസണിൽ 5 മത്സരങ്ങളിലും സ്പീഡിൽ മാത്രം ബോൾ ചെയ്യുന്ന താരത്തിന് ഡെയ്ൽ സ്‌റ്റെയ്‌ൻ കീഴിലുള്ള പരിശീലനം വലിയ പോസിറ്റീവായി മാറുമെന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ.
“ഐപിൽ പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യ കപ്പ്, ടി :20 ക്രിക്കറ്റ് ലോകക്കപ്പ് എന്നിവക്കായി തയ്യാറെടുപ്പുകൾ ആരംഭിക്കും. ഈ ഒരു സാഹചര്യത്തിൽ എനിക്ക് ഉറപ്പുണ്ട് ഉമ്രാൻ മാലിക്ക് ഇന്ത്യൻ സ്‌ക്വാഡിലേക്ക് ഇപ്പോൾ തന്നെ പരിഗണിക്കേണ്ട ഒരാളാണ്. വരുന്ന ടി:20 ലോകകപ്പിൽ അടക്കം എതിരാളികളെ തന്റെ അതിവേഗ സ്പീഡിനാൽ പേടിപ്പിക്കാനായി അവന് സാധിക്കും.തീർച്ചയായും ലോകക്കപ്പ് നടക്കുന്ന ഓസ്ട്രേലിയൻ പിച്ചകളിൽ അവൻ എളുപ്പം ഏഷ്യൻ ബാറ്റ്‌സ്മാന്മാരെ എല്ലാം സമ്മർദ്ദത്തിലാക്കും. ഒരുവേള ഓസ്ട്രേലിയൻ താരങ്ങൾ അവനെ എളുപ്പം കളിച്ചേക്കാം എങ്കിലും പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങളെ എല്ലാം തകർക്കാൻ അവന് എളുപ്പം സാധിക്കും “മുൻ പാകിസ്ഥാൻ നായകൻ അഭിപ്രായം വിശദമാക്കി.