ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ അവസാന റൗണ്ട് ഒരുക്കത്തിലാണ്. മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഇത്തവണ മത്സരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ ഐപിഎല്ലിൽ ഏറ്റവും അധികം നിരാശപെടുത്തിയ ഒരു ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം.
ഇത്തവണ മെഗാതാരലേലത്തിൽ മികച്ച ഒരു ടീമിനെ സ്വന്തമാക്കിയ രാജസ്ഥാൻ ടീം പ്രീ സീസൺ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. സഞ്ചു സാംസണ്‍, യശസ്സി ജൈസ്‌വാൾ, ബട്ട്ലർ എന്നിവരെ ലേലത്തിന് മുൻപ് ടീമിൽ നിലനിർത്തിയ രാജസ്ഥാൻ ടീം,ബൗളിംഗ് കോച്ചായി മുൻ ലങ്കൻ ഇതിഹാസമായ ലസിത് മലിംഗയെയാണ് നിയമിച്ചത്. അതേസമയം ഇപ്പോൾ ക്യാപ്റ്റൻ സഞ്ജുവിനെ കുറിച്ച് വാചാലനാവുകയാണ് ടീം ഡയറക്ടർ കുമാർ സംഗക്കാര.
പുതിയ സീസണിന് മുന്നോടിയായി ടീം ഏത് തരത്തിലുള്ള പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജു സാംസണിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കിയ കുമാർ സംഗക്കാര സഞ്ജു ടി :20 ക്രിക്കറ്റിലെ മികച്ച ഒരു ബാറ്റ്‌സ്മാനാണെന്നും വിശദമാക്കി. 2013ൽ ഐപിൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സഞ്ജു തുടർച്ചയായ രണ്ടാം സീസണിലാണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായി എത്തുന്നത്.”സഞ്ജുവിനെ കുറിച്ച് പറയുമ്പോൾ അദേഹത്തിന്റെ കഴിവുകൾ എല്ലാം നമുക്ക് പരിചിതമാണ്. ക്യാപ്റ്റൻ എന്ന നിലയിൽ നമ്മൾ സഞ്ജുവിൽ നിന്നും ഈ സീസണിലും പ്രതീക്ഷിക്കുന്നത് ബാറ്റിങ് മികവ് തന്നെയാണ്.ടി :20 ക്രിക്കറ്റിൽ നിലവിൽ ഏറ്റവും ബെസ്റ്റ് ബാറ്റ്‌സ്മാനാണ് സഞ്ജു “മുൻ ലങ്കൻ താരം നിരീക്ഷിച്ചു.
“ഒരു ബാറ്റ്‌സ്മാന് ആവശ്യമുള്ള എല്ലാവിധ ഗുണങ്ങളുമുള്ള താരമാണ് സഞ്ജു.എല്ലാ ബാറ്റിങ് മികവുമുള്ള അസാധ്യമായ ഒരു ബാറ്റ്‌സ്മാനാണ് സഞ്ജു. അദ്ദേഹം ഒരു റിയൽ മാച്ച് വിന്നറാണ്.സ്വാഭാവിക ക്യാപ്റ്റൻസി ഗുണങ്ങൾ ലഭിച്ച ഒരാളാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ സഞ്ജുവിൽ ടീമിനുള്ള വിശ്വാസം വലുതാണ് “സംഗക്കാര തുറന്ന് പറഞ്ഞു.