അന്ന് പിണങ്ങി ഇന്ന് ഒരേ ഐപിൽ ടീമിൽ : ലക്നൗ മധ്യനിരയില്‍ ഇനി ഇരുവരും ഒന്നിച്ച്

ഐപിൽ മെഗാതാരലേലം അത്യന്തം വാശിയോടെ തന്നെ മുന്നേറുകയാണ്. ടീമുകൾ എല്ലാം മികച്ച സ്‌ക്വാഡിനായി വാശിയോടെ മെഗാ താരലേലത്തിൽ പങ്കെടുക്കുമ്പോൾ രസകരമായ ചില കാര്യങ്ങൾക്ക് കൂടി ലേലം സാക്ഷിയായി. താരലേലത്തിൽ മികച്ച ഒരുപിടി ആൾറൗണ്ട് ഓപ്ഷൻ സ്വന്തമാക്കിയ ലക്ക്നൗ ടീം ഇന്ത്യൻ സ്റ്റാർ ആൾറൗണ്ടർ കൃനാൾ പാണ്ട്യയെയും കൂടാതെ ദീപക് ഹൂഡയെയും സ്‌ക്വാഡിലേക്ക് എത്തിച്ചു.8.25 കോടി രൂപക്ക് ലക്ക്നൗ ടീമിലേക്ക് കൃനാൾ പാണ്ട്യ സ്ഥാനം നേടിയപ്പോൾ 5.75 കോടി രൂപക്കാണ് ദീപക് ഹൂഡ ലേലത്തിൽ സ്റ്റാറായി മാറിയത്.

അതേസമയം നേരത്തെ ബറോഡ ടീമിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഇരുവരും തന്നെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കവേ ചില പ്രശ്നങ്ങളിലായിരുന്നു. ബറോഡ ഡ്രസ്സിംഗ് റൂമിൽ ഇരുവരും തമ്മിൽ സംഭവിച്ച തർക്കങ്ങളും കൂടാതെ ഇതിന് പിന്നാലെ തന്നെ ബറോഡ ടീം നായകനായ കൃനാൾ പാണ്ട്യ താരങ്ങൾക്ക് മുൻപിൽ അധിഷേപിച്ചതായുള്ള പ്രസ്താവനകളും എല്ലാം വിവാദമായി മാറിയിരുന്നു.

ഇതിന് പിന്നാലെ കൃനാൾ പാണ്ട്യ നയിക്കുന്ന ബറോഡടീമിൽ നിന്നും തന്നെ ദീപക് ഹൂഡക്ക് തന്റെ സ്ഥാനം നഷ്ടമായിരിന്നു. വീണ്ടും ഒരിക്കൽ കൂടി ഇരുവരും ഒരേ ടീമിലേക്ക് എത്തുമ്പോൾ എന്താകുമെന്നുള്ള ആകാംക്ഷ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് ലിമിറ്റെഡ് ഓവർ പരമ്പരയിൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡ മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് വഴി ഒരുക്കിയത്. അതേസമയം നിലവിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ കൃനാൽ പാണ്ട്യ തന്നെ തനിക്ക് ഏത് മത്സരവും ജയിക്കാനുള്ള മിടുക്കുണ്ട് എന്നാണ് അഭിപ്രായപെട്ടത്.കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായ കൃനാൾ പാണ്ട്യയും പഞ്ചാബ് കിംഗ്സ് താരമായ ദീപക് ഹൂഡയും ഒരുമിച്ച് പ്ലേയിംഗ്‌ ഇലവനിൽ എത്താനുള്ള സാധ്യത വലുതാണ്.

Previous articleബട്ട്ലർക്ക് അശ്വിൻ വരുമ്പോൾ പ്രശ്നമുണ്ടോ :വെളിപ്പെടുത്തലുമായി രാജസ്ഥാൻ സീഈഓ
Next articleഡിവില്ലേഴ്‌സ് പോലെ കളിക്കാൻ ഡൂപ്ലസ്സിസിന് സാധിക്കും :സൂചന നൽകി മുൻ താരം