ഐപിഎൽ പതിനാലാം സീസണ് തുടക്കം കുറിക്കുവാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ടീമുകൾ എല്ലാം പരിശീലന ക്യാംപുകൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത് ചെന്നൈ ടീം പുറത്തിറക്കിയ പുതിയ ടീം ജേഴ്സിയാണ് .ഈ സീസണിലെ ടീമിന്‍റെ പുതിയ ജേഴ്സി അവതരിപ്പിച്ചത് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് . സൈനികർക്ക് ആദരമർപ്പിക്കാനായി ജേഴ്സിയുടെ ചുമലില്‍ സൈനിക യൂണിഫോമിന്‍റെ ഡിസൈന്‍ ആലേഖനം ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . ഈ ജേഴ്സിയാണ് ചെന്നൈ ഇത്തവണ ഐപിഎല്ലില്‍ മുഴുവൻ മത്സരങ്ങൾക്കും അണിയുക. ചെന്നൈ ടീം നായകനായ ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ്. നമ്മുടെ സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെക്കുറിച്ച് ആരാധകരെ ബോധവാന്‍മാരാക്കുക എന്നതാണ് ജേവ്സിയിലെ സൈനിക ഡിസൈന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ജേഴ്സി പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി.
സൈനികരാണ് രാജ്യത്തിന്‍റെ യഥാര്‍ഥ ഹീറോകളെന്നും അവരെ ഏവർക്കും മുൻപിൽ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് ചെന്നൈ ടീമിന്റെ ജേഴ്സിയിലെ സൈനിക ഡിസൈനെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി. ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാരായിരുന്ന മുത്തൂറ്റ് ഗ്രൂപ്പിന് പകരം പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ മിന്ത്ര ആണ് ടീമിന്‍റെ പുതിയ സ്പോൺസറായി എത്തുന്നത്. ജേഴ്സിയിലെ ടീമിന്‍റെ പേരിന് തൊട്ടടുത്തുള്ള മൂന്ന് നക്ഷത്രങ്ങള്‍ ചെന്നൈ ഇതുവരെ നേടി മൂന്ന് ഐപിഎല്‍ കീരീടങ്ങളെ സൂചിപ്പിക്കുന്നു.
നേരത്തെ 20102011,2018 ഐപിൽ സീസണുകളിലാണ് ചെന്നൈ ഐപിൽ കിരീടങ്ങൾ നേടിയത് .
വീഡിയോ കാണാം :
ഏപ്രില്‍ 9നാണ് ഐപിഎൽ പതിനാലാം സീസണിലെ മത്സരങ്ങൾക്ക് തുടക്കമാവുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 10ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ സീസണിലെ ആദ്യ മത്സരം. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ഹോം
എവേ മത്സരങ്ങളില്ലാതെ ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് ടീമുകൾ കളിക്കുക .