അടുത്ത ഐപിഎല്ലിൽ എല്ലാവരും കളിക്കാൻ എത്തും : സൂപ്പർ നീക്കവുമായി ബിസിസിഐ

ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും അധികം പണകൊഴുപ്പുള്ള ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ലോക ക്രിക്കറ്റ് തന്നെ നിയന്ത്രിക്കുന്ന ഐസിസിയിൽ പോലും പലപ്പോഴും കാര്യങ്ങൾ നടക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആഗ്രഹങ്ങൾ പ്രകാരമാണ്. ഇത്‌ പലപ്പോഴും വിമർശനം അടക്കം ക്ഷണിച്ചു വരുത്താറുണ്ട് എങ്കിലും ഇപ്പോൾ മറ്റൊരു നിർണായക നീക്കവുമായി എത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ വരാനിരിക്കുന്ന സീസണുകളിലെ മീഡിയ റൈറ്റ്സ് റെക്കോഡ് തുകയ്ക്ക് വിട്ടുപോയതിന് പിന്നാലെയാണ് ശ്രദ്ധേയമായ അറിയിപ്പുമായി ബിസിസിഐ എത്തുന്നത്.ഏകദേശം 48,390 കോടി രൂപക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐ പി എൽ മീഡിയ റൈറ്റ്സ് എല്ലാം തന്നെ ലേലത്തിൽ വിറ്റ് പോയത്.ഇതിൽ തന്നെ ടെലിവിഷൻ റൈറ്റ്സ് 23,575 കോടി രൂപക്കാണ് വിറ്റുപോയത് എങ്കിൽ ഡിജിറ്റൽ റൈറ്റ്സ് 20,500 കോടി രൂപക്ക്

1655310065992

കരസ്ഥമാക്കി. ടെലിവിഷൻ റൈറ്റ്സ് എല്ലാം നേടിയത് സ്റ്റാർ സ്പോർട്സ് തന്നെ. കടുത്ത മത്സരത്തിനോടുവിൽ സ്റ്റാർ ടെലിവിഷൻ റൈറ്റ് അവകാശം നിലനിർത്തി. അതേസമയം വരാനിരിക്കുന്ന ഐപിൽ സീസൺ മുതൽ എല്ലാ താരങ്ങളും ഐപിൽ സീസൺ ഭാഗമായി ഉണ്ടാകുമെന്ന് വിശദമാക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

“വരാനിരിക്കുന്ന ഐപിൽ സീസൺ മുതൽ എല്ലാ കളിക്കാരും ഐപിൽ ഭാഗമായി ഉണ്ടാകും. ആ സമയം അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നും തന്നെ നടക്കില്ല. അടുത്ത ഐസിസി കലണ്ടർ മുതൽ ഐപിഎല്ലിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ അനുവദിക്കുന്നതാകും. അതിനാൽ തന്നെ എല്ലാവരും ഐപിൽ സീസൺ ഭാഗമായി എത്തും.ഞങ്ങൾ വിവിധ ക്രിക്കറ്റ് ബോർഡുകളുമായും ഐസിസിയുമായും എല്ലാം ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു ” ജയ് ഷാ വിശദമാക്കി.

Previous articleഇന്ത്യയ്ക്ക് അല്ലാതെ വേറെ ഒരു ടീമിനും ഇക്കാര്യം സാധിക്കില്ല, ഈ ടീം വേറെ ലെവലാണ്; തുറന്ന് പറഞ് ഇൻസമാം
Next articleഅവന് എല്ലാം നേടിയെന്ന അഹങ്കാരമാണോ? വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് ഷാഹിദ് അഫ്രീദി