ചെന്നൈ ആരാധകർ ഡബിൾ ഹാപ്പി :രാഹുൽ സർപ്രൈസ് ടീമിലേക്ക്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ചർച്ചകൾ ഇപ്പോൾ നടത്തുന്നത് വരുന്ന ഐപിൽ പതിനഞ്ചാം സീസണിനെ കുറിച്ചാണ്. വരുന്ന സീസണിന് മുൻപായി മെഗാ താരലേലം കൂടി നടക്കാരിനിരിക്കെ ഏതൊക്കെ താരങ്ങളെ ഐപിഎല്ലിലെ ടീമുകൾ സ്‌ക്വാഡിലേക്ക് എത്തിക്കുമെന്ന ആകാംക്ഷ സജീവമാണ്. നിലവിലെ എട്ട് ടീമുകൾക്ക് പുറമേ രണ്ട് ടീമുകൾ കൂടി അടുത്ത ഐപിഎല്ലിൽ കളിക്കാനായി എത്തുമ്പോൾ ആവേശം ഇനിയും ഏറെ പൊടിപാറുമെന്ന തീർച്ച. ടീമുകൾക്ക് വരുന്ന സീസണിന് മുന്നോടിയായി നിലനിർത്തുവാൻ കഴിയുന്ന താരങ്ങൾ കാര്യത്തിൽ ബിസിസിഐ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.

അതേസമയം മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങൾ പട്ടിക ഇനി 5 ദിവസത്തിനുള്ളിൽ സമർപ്പിക്കും എന്നും റിപ്പോർട്ടുകളുണ്ട്.എന്നാൽ ഇതിന് മുൻപ് പുറത്തുവരുന്ന വാർത്തകൾ മിക്ക ആരാധകരിലും സസ്പെൻസുകൾ കൂടി സമ്മാനിക്കുകയാണ്. നിലവിൽ ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് ടീം അവരുടെ സ്റ്റാർ പ്ലയെറും നായകനുമായ മഹേന്ദ്ര സിംങ് ധോണിയെ വരുന്ന മൂന്ന് ഐപിൽ സീസണിനായി നിലനിർത്തുവാനാണ് സാധ്യതകൾ. കൂടാതെ ഋതുരാജ് ഗെയ്ക്ഗ്വാദ്, ജഡേജ എന്നിവർക്ക് പുറമേ മൊയിൻ അലിയെ സ്‌ക്വാഡിൽ നിലനിർത്താനും ചെന്നൈ സൂപ്പർ കിങ്‌സ് ആലോചിക്കുന്നുണ്ട്. .

പഞ്ചാബ് കിങ്‌സ് ടീം താരവും ഇന്ത്യൻ ഉപനായകനുമായ ലോകേഷ് രാഹുൽ ഇത്തവണ ലേലത്തിൽ നേട്ടം വളരെ അധികം സ്വന്തമാക്കുമെന്നാണ് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകർ വിലയിരുത്തൽ എങ്കിൽ പോലും താരത്തെ നേടുവാൻ ലക്നൗ ആസ്ഥാനമായ ടീം പ്ലാനിലാണ് എന്നും സൂചനകളുണ്ട്.മുംബൈ ടീം നായകൻ രോഹിത് ശർമ്മ, കിറോൺ പൊള്ളാർഡ് എന്നിവർക്ക് പുറമേ ജസ്‌പ്രീത് ബുംറയെയാകും നിലനിർത്തുക.

ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ റിഷഭ് പന്ത്,ആക്ഷര്‍ പട്ടേല്‍, പൃഥി ഷാ എന്നിവരെയാണ് നിലനിര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Previous articleഇന്ത്യൻ സ്പിന്നർമാരെ കളിക്കാനുള്ള പ്ലാൻ റെഡി :മുന്നറിയിപ്പ് നൽകി വില്യംസൺ
Next articleരക്ഷകരായി അയ്യറും ജഡേജയും :ഒന്നാം ദിനം ഇന്ത്യൻ അധിപത്യം