ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുമായി പുത്തൻ ലുക്കിൽ ഐപിൽ :അറിയാം മത്സരക്രമം

ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിന്റെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. പതിവ് രീതിയിൽ നിന്നും വളരെ ഏറെ വ്യത്യസ്തമായി ഇത്തവണ 10 ടീമുകളെ രണ്ട് ഗ്രൂപ്പിൽ ഉൾപെടുത്തിയാണ് എല്ലാ പ്രാഥമിക റൗണ്ട് മത്സരങ്ങളും.എല്ലാ ടീമുകളും പരസ്പരം രണ്ട് മത്സരങ്ങൾ വീതം കളിക്കുന്ന രീതിയിൽ നിന്നും തന്നെ വ്യത്യസ്തമായി സ്പെഷ്യൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ടായി തിരിച്ചത്. നേടിയ കിരീടങ്ങളുടെ എണ്ണം, എത്ര തവണ ഫൈനലിലെത്തി തുടങ്ങിയ അടിസ്ഥാനമാക്കിയാണ് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലേക്ക് എത്തിയത്.

 

Group A

 

Group B

1

MI(5)

2

CSK(4)

3

KKR(2)

4

SRH(1)

5

RR(1)

6

RCB

7

DC

8

PBKS

9

LSG

10

GT

പ്രാഥമിക റൗണ്ടിൽ ഒരു ടീമുകളും അവരുടെ ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങൾ വീതം കളിക്കുമ്പോൾ എതിർ ഗ്രൂപ്പിൽ സെയിം റാങ്കുള്ള ടീമുമായി രണ്ട് മത്സരവും മറ്റുള്ള ടീമുമായി ഓരോ മത്സരവും വീതം കളിക്കും.മാർച്ച്‌ 26നാണ് ഐപിൽ പുത്തൻ സീസണിന് തുടക്കം കുറിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്,ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്,ഗുജറാത്ത് ടൈറ്റന്‍സ് എന്നിവർ ഗ്രൂപ്പ്‌ ബിയിൽ സ്ഥാനം നേടിയപ്പോൾ മുംബൈ ഇന്ത്യന്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ്,ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകൾ ഗ്രൂപ്പ്‌ എയിൽ ഇടം നേടി.

ഉദാഹരണത്തിനു ഗ്രൂപ്പ് എ യിലെ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്താ, രാജസ്ഥാന്‍, ഡല്‍ഹി, ലക്നൗ എന്നീ ടീമുകളായി രണ്ട് വീതം മത്സരങ്ങള്‍ കളിക്കും. ഗ്രൂപ്പ് ബിയില്‍ അതേ റാങ്കിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സായിട്ടും രണ്ട് മത്സരങ്ങള്‍ കളിക്കണം. ഗ്രൂപ്പ് B യിലെ ശേഷിച്ച ടീമുകള്‍ക്കെതിരെ ഓരോ മത്സരവും കളിക്കും.

74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും.

Venue

Number of Matches

Mumbai – Wankhede Stadium

20 Matches

Mumbai – Brabourne Stadium (CCI)

15 Matches

Mumbai – DY Patil Stadium

20 Matches

Pune – MCA International Stadium

15 Matches

മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും. 15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.

TATA IPL 2022 – Schedule Matrix
Team—> MI KKR RR DC LSG CSK SRH RCB PBKS GT Total
Opponent | Season -> 2022 2022 2022 2022 2022 2022 2022 2022 2022 2022  
MI 0 2 2 2 2 2 1 1 1 1 14
KKR 2 0 2 2 2 1 2 1 1 1 14
RR 2 2 0 2 2 1 1 2 1 1 14
DC 2 2 2 0 2 1 1 1 2 1 14
LSG 2 2 2 2 0 1 1 1 1 2 14
CSK 2 1 1 1 1 0 2 2 2 2 14
SRH 1 2 1 1 1 2 0 2 2 2 14
RCB 1 1 2 1 1 2 2 0 2 2 14
PBKS 1 1 1 2 1 2 2 2 0 2 14
GT 1 1 1 1 2 2 2 2 2 0 14
Total Matches / Team 14 14 14 14 14 14 14 14 14 14  

 

Teams to play twice

Teams to play once

Previous articleഎന്തുകൊണ്ട് ബാംഗ്ലൂർ ക്യാപ്റ്റൻസി ഒഴിഞ്ഞു :കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി
Next articleഎന്നെ ഫോമിലേക്ക് എത്തിച്ചത് അവർ :തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ