സൗത്താഫ്രിക്കയില്‍ ❛മിനി ഐപിഎല്‍❜. രാജസ്ഥാന്‍ റോയല്‍സിനും ഒരു ടീം ലഭിച്ചു.

2023 ജനുവരിയിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ പുതിയ ടി20 ലീഗിൽ ആറ് ടീമുകളെയും ഐപിഎല്‍ ഫ്രാഞ്ചൈസികളാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഡെൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളാണ് ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത് എന്ന് ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.. ടെലിവിഷൻ ബ്രോഡ്കാസ്റ്ററായ സൂപ്പർസ്പോർട്ടുമായി സഹകരിച്ചാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക, ലീഗ് നടത്തുന്നത്.

ജൊഹാനസ്ബർഗ് ഫ്രാഞ്ചൈസി വാങ്ങുന്നതിനായി ഏറ്റവും കൂടുതല്‍ ലേലതുക ചെലവഴിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് കേപ്ടൗൺ ഫ്രാഞ്ചൈസി വാങ്ങിയപ്പോൾ സൺറൈസേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് പോർട്ട് എലിസബത്ത് ഫ്രാഞ്ചൈസി വാങ്ങി. ലഖ്‌നൗ ഐപിഎൽ ഫ്രാഞ്ചൈസി വാങ്ങാൻ 7090 കോടി രൂപ റെക്കോഡ് തുക നൽകിയ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ഡർബൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ രാജസ്ഥാൻ റോയൽസ് പാർൾ ടീമിനെ വാങ്ങി. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമയായ പാർത്ത് ജിൻഡാൽ നയിക്കുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് സ്‌പോർട്‌സാണ് പ്രിട്ടോറിയയെ സ്വന്തമാക്കിയത്.

പുതിയ ഉടമകളെയും ഫ്രാഞ്ചൈസികളെയും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിനെയാണ് ടി20 ലീഗിന്റെ തലവനായി ബോർഡ് പ്രഖ്യാപിച്ചത്.

tata ipl auction

ലീഗ് ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടങ്ങളിലായതിനാൽ, കളിക്കാരുടെ ലേലമോ ഡ്രാഫ്റ്റോ നടത്തുമോ എന്ന് തീരുമാനിച്ചട്ടില്ലാ. ഒരു മിനി ഐപിഎല്‍ തന്നെ സൗത്താഫ്രിക്കയില്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കാൻ ബിസിസിഐ അനുവാദം നൽകുമോ എന്നതാണ് മറ്റൊരു ചോദ്യം. ഐപിഎൽ ബ്രാൻഡ് സംരക്ഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലെ ടി20 ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിസിസിഐ ഇതുവരെ ഇന്ത്യൻ താരങ്ങളെ വിലക്കിയിരുന്നു.

എന്നാല്‍ ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾക്ക് അത്തരം നിയന്ത്രണങ്ങളൊന്നുമില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളായ റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് എന്ന വിദേശ ടി20 ഫ്രാഞ്ചൈസി ആദ്യമായി വാങ്ങിയത്. 2020-ൽ, പഞ്ചാബ് കിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള കൺസോർഷ്യമായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് സെന്റ് ലൂസിയ കിംഗ്‌സിനെ വാങ്ങി, കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിന്റെ ഉടമകളായ റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പ് – സിപിഎല്ലിൽ ബാർബഡോസ് ടീമിനെ വാങ്ങിയിരുന്നു.

Previous articleസഞ്ചുവിന്‍റെ ഭീമന്‍ ചിത്രം വരച്ച് ആരാധകര്‍. വീഡിയോ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ്
Next articleചൂടില്‍ വലഞ്ഞ് ഇംഗ്ലണ്ട് താരങ്ങള്‍. തോല്‍വിയോടെ ബെന്‍ സ്റ്റോക്ക്സിനു മടക്കം