ലേല വേദിയില്‍ നാടകീയ സംഭവങ്ങള്‍ !! ഹര്‍ഷല്‍ പട്ടേലിനു 10.75 കോടി

Ipl auction live updates scaled

ഐപിഎല്‍ ലേലത്തിന്‍റെ രണ്ടാം സെറ്റില്‍ ബാറ്റര്‍മാരെയാണ് ലേലത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ ബാറ്റര്‍ മനീഷ് പാണ്ടെയെയാണ് ആദ്യമായി ലേലത്തിന് എത്തിയത്. 1 കോടി അടിസ്ഥാന വിലയായി എത്തിയ മനീഷ് പാണ്ടയെ 4.6 കോടി രൂപക്ക് ലക്നൗ സ്വന്തമാക്കി. ഹെറ്റ്മയര്‍ എന്ന ഫിനിഷറിനു വേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ വന്‍ പോരാട്ടമാണ് നടത്തിയത്. 8 കോടി രൂപയായട്ടും രാജസ്ഥാന്‍ റോയല്‍സ് വിടാതെ പിന്തുടര്‍ന്നതോടെ 8.5 കോടി രൂപക്ക് ഹെറ്റ്മയര്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തി.

2 കോടി അടിസ്ഥാന വിലക്ക് എത്തിയ റോബിന്‍ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെ സ്വന്തമാക്കി. ജേസണ്‍ റോയിയേയും അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്കാണ് ഗുജറാത്തും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ സ്വന്തമാക്കാന്‍ ആരും താത്പര്യപ്പെട്ടില്ലാ. ദേവദത്ത് പഠിക്കലിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സാണ് മുന്നിട്ട് ഇറങ്ങിയത്. മുന്‍ ടീമായ ബാംഗ്ലൂര്‍ എത്തിയതോടെ ലേല തുക പെട്ടെന്ന് തന്നെ 4 കോടി രൂപയില്‍ എത്തി. മുംബൈ ഇന്ത്യന്‍സ് പങ്കാളിയായതോടെ 7 കോടിയിലെത്തി. ഒടുവില്‍ ദേവ്ദത്ത് പഠിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. സുരേഷ് റെയ്നയേയും സ്റ്റീവന്‍ സ്മിത്തിനെയും ആരും മേടിക്കാന്‍ താത്പര്യപ്പെട്ടില്ലാ.

മൂന്നാം സെറ്റില്‍ ഓള്‍റൗണ്ടര്‍മാരെയാണ് ലേല വേദിയില്‍ എത്തിച്ചത്. ആദ്യമായി എത്തിയ ഡ്വെയ്ന്‍ ബ്രാവോക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സും ഹൈദരബാദും ഡല്‍ഹിയും എത്തി. ഒടുവില്‍ 4.4 കോടി രൂപക്ക് ബ്രാവോയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചെത്തിച്ചു. 1 കോടി അടിസ്ഥാന  വിലയായി എത്തിയ നിതീഷ് റാണയെ 8 കോടി രൂപക്ക് ടീമിലെത്തിച്ചു.

മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വേണ്ടി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് പോരാട്ടം നടന്നത്. എന്നാല്‍ 5 കോടി കഴിഞ്ഞതോടെ പോരാട്ടം രാജസ്ഥാന്‍ റോയല്‍സും ലക്നൗവും തമ്മിലായി. ഒടുവില്‍ ജേസണ്‍ ഹോള്‍ഡറെ 8.75 കോടി രൂപക്ക് ലക്നൗ വിളിച്ചെടുത്തു. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സനെ സ്വന്തമാകാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ലാ.

333928.4

കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായ ഹര്‍ഷല്‍ പട്ടേലിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സാണ് താത്പര്യം പ്രകടിപ്പിച്ചത്. പിന്നീട് സണ്‍റൈസേഴ്സ് ഹൈദരബാദ് എത്തിയതോടെ 10 കോടി കടന്നു. അവസാനം 10.75 കോടി രൂപക്ക് ബാംഗ്ലൂര്‍ ടീമിലേക്ക് തിരിച്ചെത്തിച്ചു. വിന്‍ഡീസ് പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ച ദീപക്ക് ഹൂഡക്ക് വേണ്ടി മുംബൈ – ചെന്നൈ ലേല പോരാട്ടം നടന്നു. അവസാന നിമിഷം ഹൈദരബാദും താത്പര്യം പ്രകടിച്ചെങ്കിലും ലക്നൗ അനായാസം 5.75 കോടിക്ക് സ്വന്തമാക്കി.

Read Also -  അവൻ ധോണിയേയും കോഹ്ലിയെയും പോലെ, ഇന്ത്യൻ യുവതാരത്തെ പറ്റി ആകാശ് ചോപ്ര.
20220212 141749

അതേ സമയം ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരങ്കയെ ലേലം ചെയ്യുന്നതിനിടെ ലേലത്തിനു നേതൃത്വം നല്‍കിയ എഡ്മഡീസ് കുഴഞ്ഞു വീണു. കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്തു വിട്ടട്ടില്ലാ. 2018 മുതല്‍ താരലേലം നടത്തുന്നതായാളാണ് ഹ്യൂ എഡ്മഡീസ്. 10.75 കോടി രൂപക്ക് ബാംഗ്ലൂരാണ് ഹസരങ്കയെ സ്വന്തമാക്കാനായി ലീഡെടുത്ത് നില്‍ക്കുന്നത്. സംഭവത്തിനു ശേഷം ലഞ്ചിനു പിരിഞ്ഞു. 3;30 നു ലേലം പുനരാരംഭിക്കും.

ബ്ലഡ് പ്രഷര്‍ കുറഞ്ഞത് കാരണമാണ് സംഭവിച്ചത് എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഹോട്ടലിലെ മെഡിക്കല്‍ ടീം പരിശോധിക്കുകയാണെന്നും ആരാഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ ഭാരവാഹി അറിയിച്ചു.

https://twitter.com/sportsfan_cric/status/1492426162793943041?t=MeJlYXlelfA3UHcxqcW1rQ&s=19

മനീഷ് പാണ്ടെ – ലക്നൗ സൂപ്പര്‍ ജയന്‍റ്സ് – 4.6 കോടി.
ഹെറ്റ്മയര്‍ – രാജസ്ഥാന്‍ റോയല്‍സ് – 8.5 കോടി
റോബിന്‍ ഉത്തപ്പ – ചെന്നൈ സൂപ്പര്‍ കിംഗ്സ് – 2 കോടി
ജേസണ്‍ റോയി – ഗുജറാത്ത് ടൈറ്റന്‍സ് – 2 കോടി
ദേവദത്ത് പഠിക്കല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.75 കോടി

ബ്രാവോ – ചെന്നൈ സൂപ്പര്‍ കിംഗ്സ് – 4.4 കോടി
നിതീഷ് റാണ – കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് – 8 കോടി
ജേസണ്‍ ഹോള്‍ഡര്‍ – ലക്നൗ സൂപ്പര്‍ ജയന്‍റ്സ് – 8.75 കോടി
ഹര്‍ഷല്‍ പട്ടേല്‍ – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 10.75 കോടി
ദീപക്ക് ഹൂഡ – ലക്നൗ സൂപ്പര്‍ ജയന്‍റ്സ് – 5.75 കോടി

Scroll to Top