ഷേപ്പേർഡ് പവറിൽ മുംബൈ. അവസാന ഓവറിൽ 4 സിക്സറും 2 ഫോറും. മുംബൈ നേടിയത് 234 റൺസ്.

nortje

ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ വമ്പൻ ഫിനിഷിങ്ങുമായി മുംബൈ താരം റൊമാരിയോ ഷേപ്പേർഡ്. മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹി പേസർ നോർക്കിയയെ തലങ്ങും വിലങ്ങും പായിച്ചാണ് ഷേപ്പേർഡ് മുംബൈയ്ക്ക് ഒരു അവിശ്വസനീയ ഫിനിഷിംഗ് നൽകിയത്.

അവസാന ഓവറിൽ 32 റൺസ് ആണ് ഈ കരീബിയൻ താരം സ്വന്തമാക്കിയത്. 4 സിക്സറുകളും 2 ബൗണ്ടറുകളുമാണ് അവസാന ഓവറിൽ ഷേപ്പേർഡ് നേടിയത്. ഇതോടെ ഒരു തട്ടുപൊളിപ്പൻ ഫിനിഷിംഗ് തന്നെ മുംബൈക്ക് ലഭിക്കുകയുണ്ടായി. നിശ്ചിത 20 ഓവറുകളിൽ 234 റൺസാണ് മുംബൈ സ്വന്തമാക്കിയത്.

അവസാന ഓവറിലെ ആദ്യ പന്ത് ഒരു ലെഗ് കട്ടറായാണ് നോർക്കിയ എറിഞ്ഞത്. എന്നാൽ അമാനുഷിക പവറോടെ സ്ട്രൈറ്റ് ബൗണ്ടറി കടത്താൻ സാധിച്ചു. പിന്നാലെ തൊട്ടടുത്ത പന്തിൽ ഗ്യാലറിയിലുള്ള ആരാധകര്‍ക്കിടയിലേക്ക് ഒരു വെടിക്കെട്ട് സിക്സറും ഷേപ്പേർഡ് നേടുകയുണ്ടായി.

മൂന്നാം പന്തിൽ ഒരു ചെറിയ ഫ്ലിക്കോട് കൂടി സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ പറത്തിയാണ് ഷേപ്പേർഡ് തന്റെ പവർ പുറത്തെടുത്തത്. നാലാം പന്തിൽ സ്വീപ്പർ കവറിന് മുകളിലൂടെയാണ് ഷെപ്പേർഡ് സിക്സർ പായിച്ചത്. ശേഷം അടുത്ത പന്തിൽ വീണ്ടും ഒരു സ്ട്രൈറ്റ് ബൗണ്ടറി നേടാൻ ഷേപ്പേർഡിന് സാധിച്ചു. ഇതോടൊപ്പം അവസാന പന്തിൽ കൂടി സിക്സർ നേടിയതോടെ ഷെപ്പേർഡിന്റെ സംഹാരം പൂർത്തിയാവുകയായിരുന്നു.

See also  "സ്പിന്നർമാർക്കെതിരെ അവൻ കിടിലൻ. സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോ". ശിവം ദുബെയെ പറ്റി പത്താൻ.

നോർക്കിയയുടെ അവസാന ഓവറിൽ 32 റൺസാണ് ഈ കരീബിയൻ താരം സ്വന്തമാക്കിയത്. ഇതോടുകൂടി ഒരു അവിശ്വസനീയ ഫിനിഷിങ്ങും മുംബൈയ്ക്ക് മത്സരത്തിൽ ലഭിക്കുകയുണ്ടായി. മത്സരത്തിൽ 10 പന്തുകൾ നേരിട്ട ഷേപ്പേർഡ് 39 റൺസാണ് നേടിയത്. 3 ബൗണ്ടറികളും 4 സിക്സറുകളും ഈ സൂപ്പർ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മാത്രമല്ല ഇന്നിംഗ്സിന്റെ അവസാന 5 ഓവറുകളിൽ 96 റൺസ് കൂട്ടിച്ചേർക്കാനും ഇതോടെ മുംബൈയ്ക്ക് സാധിച്ചു. ഇങ്ങനെ മുംബൈ മത്സരത്തിൽ ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയ്ക്കായി തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് രോഹിത് ശർമയും ഇഷാൻ കിഷനും നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. രോഹിത് ശർമ 27 പന്തുകളിൽ 49 റൺസ് നേടിയാണ് കൂടാരം കയറിയത്.

ഇഷാൻ കിഷൻ 23 പന്തുകളിൽ 42 റൺസ് നേടി. എന്നാൽ മധ്യ ഓവറുകളിൽ റൺസ് വേണ്ട രീതിയിൽ നേടാൻ മുംബൈയ്ക്ക് സാധിച്ചില്ല. എന്നാൽ അവസാന ഓവറുകളിൽ 21 പന്തുകളിൽ 45 റൺസ് നേടിയ ടീം ഡേവിഡും റൊമാരിയോ ഷെപ്പേർഡഡും ചേർന്ന് മുംബൈയ്ക്ക് ഒരു കൂറ്റൻ ഫിനിഷിംഗ് നൽകുകയായിരുന്നു.

Scroll to Top